പോലീസ് മെനുവില്‍ നിന്നും ബീഫ് ഒഴിവാക്കല്‍; എല്‍ഡിഎഫ് ഭരിക്കുന്ന സമയം ഇത്തരം നടപടികള്‍ അനുവദിക്കില്ല: കോടിയേരി

single-img
19 February 2020

പോലീസ് അക്കാദമിയിലെ ഭക്ഷണ മെനുവില്‍ നിന്ന് ബീഫ് ഒഴിവാക്കിയ നടപടിയില്‍ നിലപാട് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പോലീസ് മെനുവില്‍ നിന്ന് ബീഫ് ഒഴിവാക്കാന്‍ പാടില്ലെന്നും അത്തരത്തിൽ ആരെങ്കിലും ചെയ്താല്‍ തിരുത്തല്‍ നടപടിക്ക് വിധേയമാക്കുമെന്നും കോടിയേരി പറഞ്ഞു.

എല്‍ഡിഎഫ് ഭരിക്കുന്ന സമയം ഇത്തരം നടപടികള്‍ അനുവദിക്കില്ല. എവിടെയെങ്കിലും അത്തരം നടപടിയുണ്ടായാല്‍ തിരുത്തും. ബീഫ് കഴിക്കാൻ ആഗ്രഹിക്കുന്നവര്‍ക്ക് അത് നല്‍കണമെന്നുംകോടിയേരി പറഞ്ഞു. സംസ്ഥാന പോലീസിന്റെ ഭക്ഷണ മെനുവില്‍ നിന്ന് ബീഫ് ഒഴിവാക്കിയ വാര്‍ത്ത കഴിഞ്ഞദിവസങ്ങളില്‍ ചര്‍ച്ചയായിരുന്നു.