മംഗളുരു സിഎ‌എ വിരുദ്ധ റാലിക്കു നേരെ വെടിവെച്ച സംഭവം: പോലിസിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

single-img
19 February 2020

ബെംഗളുരു: പൗരത്വ ഭേദഗതി നിയമത്തിന് എതിരായ പ്രതിഷേധറാലിക്കിടെ വെടിവെപ്പില്‍ രണ്ട് പേര്‍ മരിക്കാനിടയായ സംഭവത്തില്‍ പോലിസിനെതിരെ രൂക്ഷവിമര്‍ശനവുമായി കര്‍ണാടക ഹൈക്കോടതി.

പക്ഷാപാതപരമായാണ് പോലിസിന്റെ അന്വേഷണം. പ്രതിഷേധിച്ചവര്‍ക്ക് എതിരെ 31 എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ വെടിവെപ്പുമായു ബന്ധപ്പെട്ട് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ നല്‍കിയ പരാതില്‍ ഒരു കേസ് പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. പ്രതിഷേധക്കാര്‍ക്ക് നേരെ പോലിസുകാര്‍ കല്ലെറിയുന്നത് പരാതിക്കാര്‍ സമര്‍പ്പിച്ച ഫോട്ടോയില്‍ വ്യക്തമാണ്. പോലിസിന്റെ വീഴ്ച മറച്ചുവയ്ക്കാന്‍ വേണ്ടിയാണ് പ്രതിഷേധക്കാര്‍ക്ക് എതിരെ നടപടിയെടുത്തത്. കോടതി പറഞ്ഞു.

പോലിസ് അറസ്റ്റ് ചെയ്തവരുടെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് കോടതി പോലീസിനെതിരെ രൂക്ഷ പരാമര്‍ശം നടത്തിയത്. തുടര്‍ന്ന്, കേസില്‍ പ്രതിചേര്‍ക്കപ്പെട്ട 21 പേര്‍ക്കും കോടതി ജാമ്യം അനുവദിച്ചു.