പോലീസിന്‍റെ വെടിയുണ്ടകള്‍ കാണാതായ സംഭവം; സിബിഐ അന്വേഷണം വേണ്ട: ഹൈക്കോടതി

single-img
19 February 2020

സംസ്ഥാന പോലീസിന്റെ ആയുധ ശേഖരത്തിൽ നിന്നും വെടിയുണ്ടകൾ കാണാതായ സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് കേരളാ ഹൈക്കോടതി. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കേസെടുക്കാനാകില്ലെന്നും കോടതി പറഞ്ഞു.

നിലവില്‍ വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അന്വേഷണം നടക്കുന്നുണ്ടല്ലോ എന്നും കോടതി ചോദിച്ചു. ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് സിബിഐ അന്വേഷണം വേണമെന്ന ആവശ്യം തള്ളിയത്. പൊലീസിനെതിരെ ഗുരുതര ആരോപണമുള്ള സിഎജി റിപ്പോര്‍ട്ട് നേരത്തെ ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വാസ് മേത്ത തള്ളിയിരുന്നു.