‘കുറ്റബോധം തോന്നുന്നു’; പിഞ്ച് കുഞ്ഞിനെ കടല്‍ഭിത്തിയില്‍ എറിഞ്ഞുകൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച് ശരണ്യ

single-img
19 February 2020

കണ്ണൂരിൽ ഒന്നരവയസ്സുകാരനായ മകനെ കടല്‍ഭിത്തിയില്‍ എറിഞ്ഞുകൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ അമ്മയുടെ പ്രതികരണം പുറത്ത്. ‘എനിക്ക് കുറ്റബോധം തോന്നുന്നു’ എന്നായിരുന്നു ശരണ്യ മലയാളത്തിലെ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ പ്രതികരണം. ഭർത്താവിന്റെ സുഹൃത്തായ കാമുകനൊപ്പം ജീവിക്കാനാണ് ശരണ്യ മകനെ കൊന്നത്.

പ്രണയ വിവാഹശേഷം ശരണ്യയും ഭര്‍ത്താവും തമ്മിൽ ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. ഇതിനിടയിൽ ഭർത്താവിന്റെ സുഹൃത്തായ യുവാവുമായി ശരണ്യ പ്രണയത്തിലാവുകയുമായിരുന്നു. അയാൾക്കൊപ്പം ജീവിക്കാനാണ് കുഞ്ഞിനെ ഇല്ലാതാക്കാന്‍ ശരണ്യ ശ്രമിച്ചത്.

വീട്ടിൽ പിതാവിനൊപ്പം കിടന്നുറങ്ങിയ കുഞ്ഞിനെ പുലര്‍ച്ചെ രണ്ട് മണിയോടെ എടുത്ത് കടപ്പുറത്തേക്ക് പോയ ശരണ്യ കടല്‍ഭിത്തിയിലേക്ക് വലിച്ചെറിയുകയായിരുന്നു. ഏറിന്റെ ആഘാതത്തിലാണ് കുഞ്ഞിന്റെ തലയ്ക്ക് പരിക്കേറ്റത്. കല്ലിൽ തലയടിച്ച് വീണ കുഞ്ഞ് കരഞ്ഞതിനെ തുടര്‍ന്ന് ശരണ്യ കുട്ടിയെ ശ്വാസം മുട്ടിച്ച് കൊല്ലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. പിന്നീട് നടന്ന അന്വേഷണത്തിൽ ശരണ്യയുടെ വസ്ത്രത്തില്‍ മണലിന്റേയും കടല്‍വെള്ളത്തിന്റേയും സാന്നിധ്യം കണ്ടെത്തിയതാണ് കുറ്റം തെളിയുന്നതിന് നിര്‍ണായകമായത്.