ബി എസ് 6 നിലവാരത്തിലേക്ക് ഇന്ത്യ; ലോകത്തിലെ ഏറ്റവും ശുദ്ധിയുള്ള പെട്രോളും ഡീസലും ലഭ്യമാകും

single-img
19 February 2020

ഈ വരുന്ന ഏപ്രില്‍ ഒന്ന് മുതല്‍ ഇന്ത്യയിൽ ലഭ്യമാകുന്നത് ലോകത്തെ ഏറ്റവും ശുദ്ധിയുള്ള പെട്രോളും ഡീസലും ആയിരിക്കും. വാഹനങ്ങളിൽ നിന്നും പുറത്ത് വിടുന്ന മലിനീകരണ ഘടങ്ങളുടെ അളവ് നിയന്ത്രിക്കുന്നതിന്‍റെ മാനദണ്ഡമാണ് ഭാരത് സ്റ്റേജ് അഥവാ ബിഎസ് 6. നിലവിലെ യൂറോ നാല് നിലവാരത്തില്‍ നിന്ന് യൂറോ ആറ് നിലവാരത്തിലേക്കാണ് മാറുന്നത്.

Support Evartha to Save Independent journalism

യൂറോപ്യൻ രാജ്യങ്ങളിലെ യൂറോ ചട്ടങ്ങള്‍ക്ക് സമാനം തന്നെയാണ് ഇന്ത്യയിലെ ബി എസ് നിലവാരവും. കേവലം മൂന്ന് വര്‍ഷം കൊണ്ട് വലിയ നേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്. മൂന്ന് വർഷം മുൻപ് മാത്രമാണ് ബി എസ് 4 നിലവാരത്തിലേക്ക് ഇന്ത്യ മാറിയത്. ഇന്ത്യയിൽ അന്തരീക്ഷ മലിനീകരണം വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കുമ്പോഴാണ് ബി എസ് 6ലേക്ക് മാറാനുള്ള തീരുമാനം വന്നത്.

മുൻപുള്ള തീരുമാനപ്രകാരം ബിഎസ് 5 2019ലും ബിഎസ് 6 2023ലുമാണ് നിലവില്‍വരേണ്ടത്. എന്നാൽ ഇപ്പോൾ ബിഎസ് 5 ഒഴിവാക്കി ബി എസ് 6ലേക്ക് ഇന്ത്യ മാറുകയാണ്.