ജിഎസ്ടി നൂറ്റാണ്ടിന്റെ മണ്ടത്തരമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

single-img
19 February 2020

ഹൈദരാബാദ്- ജിഎസ്ടി ഇരുപത്തി ഒന്നാം ഏറ്റവും വലിയ മണ്ടത്തരമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. പ്രജ്ഞാ ഭാരതി ഹൈദരാബാദില്‍ സംഘടിപ്പിച്ച സാമ്പത്തിക ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത 10 വര്‍ഷത്തേക്ക് 10 ശതമാനം വളര്‍ച്ച നിലനിര്‍ത്തിയാല്‍ മാത്രമേ ഇന്ത്യയ്ക്ക് സൂപ്പര്‍ പവര്‍ ആകാന്‍ കഴിയൂ. വളര്‍ച്ച 10 ശതമാത്തിലെത്താന്‍ 3.7 ശതമാനം കൂടി വളരേണ്ടതുണ്ട്. അതിന് അഴിമതി നിയന്ത്രിക്കുകയും നിക്ഷേപം നടത്തുന്നവര്‍ക്ക് പ്രോത്സാഹനങ്ങള്‍ നല്‍കുകയും വേണം. നിക്ഷേപകരെ ആദായനികുതി, ജി.എസ്.ടി എന്നിവ ഉപയോഗിച്ച് ഭീഷണിപ്പെടുത്തരുത്. ‘ഇന്ത്യ ആന്‍ എക്കണോമിക് സൂപ്പര്‍ പവര്‍ ബൈ 2030’ എന്ന പേരില്‍ സംഘടിക്കപ്പെട്ട പരിപാടിയില്‍ അദ്ദേഹം തുറന്നടിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ച സുബ്രഹ്മണ്യന്‍ സ്വാമി സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയതിന് മുന്‍ പ്രധാനമന്ത്രി പിവി നരസിംഹ റാവുവിന് ഭാരതരത്‌ന നല്‍കണമെന്ന് ആവശ്യപ്പെട്ടു.