കാവേരിയമ്മ ഓര്‍മ്മയായി; കന്നഡ നടി കിഷോരി ബല്ലാല്‍ അന്തരിച്ചു

single-img
19 February 2020

ബംഗളൂരു: പ്രശസ്ത കന്നഡ നടി കിഷോരി ബല്ലാല്‍ അന്തരിച്ചു.82 വയസായിരുന്നു. പ്രായാധിക്യത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു കിഷോരി. ബംഗളൂരുവിലെ സ്വകാര്യആശുപത്രിയിലായിരുന്നു മരണം. പ്രശസ്ത ഭരതനാട്യം നര്‍ത്തകനായ ശ്രീപതി ബല്ലാല്‍ ഭര്‍ത്താവാണ്.

വിവധ ഭാഷകളിലായി എഴുപത്തിയഞ്ചിലധികം ചിത്രങ്ങളില്‍ കിഷോരി അഭിനയിച്ചിട്ടുണ്ട്.ഇവളെന്ത ഹെന്തത്തി ആയിരുന്നു ആദ്യ ചിത്രം.ഷാരൂഖ് ഖാന്‍ ചിത്രം സ്വദേശിലെ കവേരി അമ്മ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പൃഥ്രിരാജ്- റാണി മുഖര്‍ജി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ അയ്യ എന്ന ചിത്രത്തിലും കിഷോരി ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിട്ടുണ്ട്.

പ്രമുഖ കന്നഡ നടന്‍ പുനീത് രാജ് കുമാര്‍ കിഷോരിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. സ്വദേശ് സിനിമയുടെ സംവിധായകന്‍ അശുതോഷ് ഗൊവരീക്കറും അനുശോചനം അറിയിച്ചിരുന്നു.” കിഷോരി ബല്ലാല്‍ ജിയുടെ മരണത്തില്‍ അതീവ ദുഃഖമുണ്ട്. നിങ്ങളുടെ വ്യക്തിത്വം കൊണ്ട് നിങ്ങള്‍ എന്നും ഓര്‍മ്മിക്കപ്പെടും. സ്വദേശിലെ കാവേരി അമ്മയായുളള്ള അഭിനയം ഒരിക്കലും മറക്കാനാവാത്തതാണ്.” അശുതോഷ് ഇങ്ങനെ കുറിച്ചു.