‘രണ്ട് തരം ആൾക്കാരെ ഉള്ളു ഭൂമിയിൽ!’; ആവേശം നിറച്ച് ഫഹദിന്റെ ‘ട്രാൻസ്’ ട്രെയിലർ എത്തി

single-img
19 February 2020

കാത്തിരിപ്പിന് ആവേശം പകർന്ന് ട്രാൻസ് ട്രെയിലർ പുറത്തിറങ്ങി.ഒരു മോട്ടിവേഷനല്‍ സ്പീക്കറുടെ റോളിൽ ഫഹദ് ഫാസില്‍ അഭിനയിക്കുന്ന ചിത്രത്തിൽ നസ്രിയ ആണ് നായിക. അൻവർ റഷീദ് എന്ന സംവിധായകന്റെ ഏറ്റവും മികച്ച ചിത്രവും ഫഹദ് ഫാസിലിന്‍റെ കരിയറിലെ വ്യത്യസ്തമായ കഥാപാത്രവും തന്നെയാകും ‘ട്രാന്‍സി’ലേതെന്ന് ഉറപ്പിക്കുന്നതാണ് ട്രെയിലര്‍.ഏഴ് വര്‍ഷത്തിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയുമായാണ് ട്രാന്‍സ് പ്രേക്ഷകരിലേക്ക് വരുന്നത്. ചിത്രം ഫെബ്രുവരി 20-നാണ് തിയറ്ററുകളിലെത്തുക.

വിജു പ്രസാദ് എന്ന മോട്ടിവേഷണല്‍ സ്പീക്കറായാണ് ഫഹദ് സിനിമയിലെത്തുന്നത്. ബാംഗ്ലൂര്‍ ഡെയ്സിന് ശേഷം നസ്രിയയും ഫഹദും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ‘ട്രാന്‍സി’നുണ്ട്.വിവിധ ഗെറ്റപ്പുകളിലാണ് ഫഹദ് ചിത്രത്തിലെത്തുന്നത്. അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റ് നിര്‍മിക്കുന്ന ചിത്രത്തില്‍ ഫഹദിനൊപ്പം വിനായകന്‍, ഗൗതം വാസുദേവ് മേനോന്‍, നസ്രിയാ നസിം, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജോജു ജോർജ്, ധർമജൻ, ആഷിക്ക് അബു, ബൈജു, അശ്വതി മേനോന്‍, ദിലീഷ് പോത്തൻ, വിനീത് വിശ്വൻ എന്നീ വൻ താരനിരയും ഉണ്ട്.

അമല്‍ നീരദാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ഹോളിവുഡ് ചിത്രങ്ങളിലും പരസ്യചിത്രങ്ങളിലുമൊക്കെയാണ് സാധാരണയായി ഉപയോഗിക്കുന്ന റോബോട്ടിക് കാമറയിലാണ് ചിത്രത്തിലെ പ്രധാനപ്പെട്ട ഒരു സംഘട്ടന രംഗം ചിത്രീകരിക്കുന്നത്. ഇതാദ്യമായാണ് മലയാളത്തിൽ റോബോട്ടിക് ക്യാമറ ഉപയോഗിക്കുന്നത്. വിന്‍സന്റ് വടക്കന്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് ജാക്‌സണ്‍ വിജയന്‍ (റെക്സ് വിജയന്റെ സഹോദരൻ) സംഗീതം നല്‍കുന്നു. റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈന്‍.