കൊറോണ വൈറസ്: മരണസംഖ്യ രണ്ടായിരം, ആഡംബരക്കപ്പലിൽ 3700 യാത്രക്കാരിൽ 542പേർക്കും വൈറസ് ബാധ

single-img
19 February 2020

ബെയ്ജിങ്: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ഭീതിയൊഴിയുന്നില്ല. കൊറോണ വൈറസ് ബാധിച്ച് ലോകത്താകമാനം മരിച്ചവരുടെ എണ്ണം രണ്ടായിരം കടന്നു. ചൈനയിലെ ഹ്യൂബെ പ്രവിശ്യയില്‍ മാത്രം ഇന്നലെ 132 പേര്‍ മരിച്ചു. ഇവിടെ 1693 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ ആഗോളതലത്തില്‍ കൊറോണവൈറസ് ബാധിച്ചവരുടെ എണ്ണം 75,121 ആയി.

അതേ സമയം ജപ്പാനിലെ യോകോഹാമ തുറമുഖത്ത് പിടിച്ചിട്ടിരിക്കുന്ന ആഡംബരക്കപ്പലായ ഡയമണ്ട് പ്രിസന്‍സസില്‍ രോഗ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 542 ആയി. 138 ഇന്ത്യക്കാരടക്കം 3700 ലേറെ യാത്രക്കാരാണ് കപ്പിലിലുള്ളത്.ഇവരില്‍ ആറ് ഇന്ത്യക്കാര്‍ക്ക് നേരത്തെ തന്നെ വെെറസ് ബാധ സ്ഥിരീകരിച്ചിരുന്നു.