കേന്ദ്ര വിജിലൻസില്‍ കേന്ദ്ര സര്‍ക്കാര്‍ നിയമനം നടത്തിയത് ചട്ടങ്ങള്‍ കാറ്റില്‍ പറത്തി; റദ്ദാക്കണമെന്ന് കോണ്‍ഗ്രസ്

single-img
19 February 2020

കേന്ദ്ര വിജിലൻസിൽ കമ്മീഷണറുടെയും വിജിലൻസ്‌ കമ്മീഷന്‍റെയും നിയമനങ്ങളെ കേന്ദ്ര സർക്കാർ അട്ടിമറിച്ചെന്ന് ആരോപിച്ചുകൊണ്ട് കോൺഗ്രസ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായുമാണ് ഈ അട്ടിമറിക്ക് നേതൃത്വം നൽകിയത്. പ്രസ്തുത നിയമനങ്ങൾ റദ്ദാക്കണമെന്നും കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി ആവശ്യപ്പെട്ടു.

രാജ്യത്തെ തന്നെ വളരെ സുപ്രധാന തസ്തികകളായ കേന്ദ്ര വിജിലൻസ് കമ്മീഷണറുടെയും വിജിലൻസ്‌ കമ്മിഷന്റെയും നിയമനം കേന്ദ്ര സര്‍ക്കാര്‍ നടത്തിയത് ചട്ടങ്ങള്‍ കാറ്റില്‍ പറത്തിയാണ് എന്നാണ് കോണ്‍ഗ്രസ് ആരോപണം. സാധാരണ രീതിയിൽ നടക്കാറുള്ളപോലെ നിയമന കമ്മിറ്റി നിർദ്ദേശിച്ച അംഗങ്ങളിൽ നിന്നല്ല നിയമനം നടന്നത്. പകരം ബിജെപി അവർക്ക് താല്പര്യമുള്ള ആളെ നിയമിക്കുകയാണ് ചെയ്തത്. അതുകൊണ്ടുതന്നെ നിയമനങ്ങൾ റദ്ദാക്കണം എന്നാണ് കോൺഗ്രസ് ആവശ്യം.

കേന്ദ്ര വിജിലൻസ് നിയമന കമ്മിറ്റിയിലെ അംഗം അപേക്ഷ അയച്ചവരിലുണ്ടായിരുന്നു. ഇപ്പോഴാവട്ടെ പ്രതി തന്നെ ജഡ്ജി ആകുന്ന കാഴ്ച്ചയാണ് കാണുന്നതെന്നും മനീഷ് തിവാരി കൂട്ടിച്ചേര്‍ത്തു.