ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീയണച്ചു; പുകയില്‍ മൂടി കൊച്ചി

single-img
19 February 2020

കൊച്ചി:ബ്രഹ്മ പുരം മാലിന്യ സംസ്‌കരണ പ്ലാന്റില്‍ പടര്‍ന്ന തീ നിയന്ത്രണ വിധേയമായി. എന്നാല്‍ തീപിടിത്തത്തെ തുടര്‍ന്ന് കൊച്ചി നഗരം പുകയില്‍ മൂടിയിരിക്കുകയാണ്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുക വ്യാപിച്ചു കഴിഞ്ഞു.

ഇന്നലെ ഉച്ചകഴിഞ്ഞ് ബ്രഹ്മപുരം പ്ലാന്റില്‍ മാലിന്യ കൂമ്പാരത്തിന് തീപിടിക്കുകയായിരുന്നു. പത്തു ഫയര്‍ എഞ്ചിനുകള്‍ ചേര്‍ന്ന് മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീയണച്ചത്. കൂടുതല്‍ ജീവനക്കാരെത്തി മാലിന്യം ഇളക്കി വെള്ളം പമ്പു ചെയ്ത് തുടങ്ങിയാലെ പുകയ്ക്ക് ശമനം ലഭിക്കുകയുള്ളു.

അതേ സമയം ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കൊച്ചി മേയര്‍ സൗമിനി ജെയിന്‍ രംഗത്തേുവന്നു ഇക്കാര്യം ആവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കുമെന്നും മേയര്‍ പറഞ്ഞു.