തമിഴ്‌നാട്ടില്‍ പടക്ക നിര്‍മ്മാണ കേന്ദ്രത്തില്‍ പൊട്ടിത്തെറി; നാല് മരണം

single-img
19 February 2020

ചെന്നൈ : തമിഴ്‌നാട് വിരുദുനഗറിലെ പടക്ക നിര്‍മ്മാണകേന്ദ്രത്തിലുണ്ടായ പൊട്ടിത്തെറിയില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ അറുപത്തിയഞ്ചുകാരിയും ഉള്‍പ്പെടും. ആറുപേര്‍ക്ക് സാരമായി പരിക്കേറ്റതായി പോലീസ് പറഞ്ഞു. പടക്ക നിർമ്മാണശാലയില്‍ രാസവസ്തുക്കള്‍ കലര്‍ത്തി പാക്കറ്റുകളിലാക്കുന്ന ഷെഡിലാണ് പൊട്ടിത്തെറി നടന്നത്.
വിരുദുനഗർ ജില്ലയിലെ ചത്തൂർ സർക്കിളില്‍ ‘സൂര്യ പ്രഭ’ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഫാക്ടറി പ്രഭാകരന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ്. മുപ്പതോളം പേര്‍ പ്രവർത്തിക്കുന്നുണ്ട് ഇവിടെ. പരിക്കേറ്റവരെ ശിവകാശി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.