ആറടി പൊക്കത്തില്‍ ട്രംപിന്റെ വിഗ്രഹമുണ്ടാക്കി പൂജനടത്തി ആരാധകന്‍

single-img
19 February 2020

ഹൈദരാബാദ്: പൂജയും ആരാധനയുമെല്ലാം ആവശ്യത്തിലധികം നടക്കുന്ന രാജ്യമാണ് ഇന്ത്യ. ഇഷ്ട നേതാക്കള്‍ക്കും താരങ്ങള്‍ക്കും ക്ഷേത്രമുണ്ടാക്കുന്നത് സാധാരണയാണ്.എന്നാല്‍ ഹൈദരബാദു കാരനായ യുവാവിന് ആരാധന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോടാണ്.

ബുസ കൃഷ്ണയെന്ന യുവാവാണ് ട്രംപിനോടുള്ള കടുത്ത ആരാധനയും ഭക്തിയും കൊണ്ടു നടക്കുന്നത്.ആരാധന മൂത്ത് വീട്ടു മുറ്റത്ത് ആറടി പൊക്കമുള്ള ട്രംപിന്റെ പ്രതിമ സ്ഥാപിച്ച് പൂജയും നടത്തുന്നുണ്ട്. എല്ലാ ദിവസവും മുടങ്ങാതെ പൂജയുണ്ട്. ദീപാരാധനയ്ക്കും അഭിഷേകത്തിനും പുറമേ ട്രംപിനു വേണ്ടി വെള്ളിയാഴ്ച വ്രതവും ബുസ കൃഷ്ണ നോല്‍ക്കുന്നുണ്ട്.

താന്‍ ട്രംപിന്റെ മാത്രം ഭക്തനാണെന്നാണ് ബുസ കൃഷ്ണ പറയുന്നത്. ഇയാളുടെ വസ്ത്രത്തിലും, ബാഗിലും, വീടിന്റെ ചുമരിലുമെല്ലാം ട്രംപിന്റെ പേര് എഴുതിയിട്ടുണ്ട്. നാലു വര്‍ഷം മുന്‍പ് ട്രംപ് കൃഷ്ണയുടെ സ്വപ്‌നത്തില്‍ വന്നുവെന്നാണ് പറയുന്നത്.ഇതോടെ ഇയാള്‍ക്ക് ട്രംപിനോട് കടുത്ത അരാധനയും ഭക്തിയുമായി.

ഇത്തവണ ഇന്ത്യയിലെത്തുന്ന ട്രംപിനെ നേരിട്ടു കാണണനമെന്ന ആഗ്രഹത്തിലാണ് ബുസ കൃഷ്ണ.ഈ ആഗ്രഹം പ്രഥാനമന്ത്രിയോട് അഭ്യര്‍ഥനയായി പറയുന്നുമുണ്ട് ഈ ഭക്തന്‍.ഇയാളുടെ ഭക്തി നാണക്കേടുണ്ടാക്കിയെന്ന് ചില ബന്ധുക്കള്‍ പറയുന്നു അവരോടെല്ലാം അകല്‍ച്ചയിലാണ് കൃഷ്ണ. നാട്ടുകാര്‍ ട്രംപ് കൃഷ്ണയെന്നു വിളിക്കുന്ന ബുസ കൃഷ്ണ തെലങ്കാന കൊന്നൈയിലെ റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കറാണ്