അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റായി വീണ്ടും അഷ്‌റഫ് ഗനി

single-img
19 February 2020

കാബൂള്‍: അഷ്‌റഫ് ഗനി വീണ്ടും അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. സ്വതന്ത്ര തെരഞ്ഞെടുപ്പു കമ്മീഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്. 50 ശതമാനത്തോളം വോട്ടു നേടിയാണ് ഗനി വിജയിച്ചത്.

അബ്ദുള്ള അബ്ദുള്ളയാണ് ഗനിക്കെതിരായി മത്‌സരിച്ചത്. തെരഞ്ഞെടുപ്പില്‍ 39 ശതമാനം വോട്ടുകള്‍ നേടിയ അബ്ദുള്ളയും വിജയം അവകാശപ്പെട്ട് രംഗത്തെത്തി.മൂന്നു ലക്ഷം വോട്ടുകളുടെ പേരിലാണ് അബ്്ദുള്ള പരാതി ഉയര്‍ത്തുന്നത്.

കഴിഞ്ഞ ഓക്ടോബര്‍ 19 നായിരുന്നു ഫലം പ്രഖ്യാപിക്കേണ്ടിയി രുന്നത്. തെരഞ്ഞെടുപ്പില്‍ അട്ടിമറി ആരോപണം ഉയര്‍ന്നതിനാല്‍ കഴിഞ്ഞ അഞ്ചുമാസമായി ഫലം തടഞ്ഞ് വച്ചിരിക്കുകയായിരുന്നു.