‘ശാലീന സുന്ദരി’യും ‘നിഷ്ക്കു’വുമായ യുവതി; ഐശ്വര്യ ലക്ഷ്മിയുടെ ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

single-img
19 February 2020

ടോവിനോ തോമസ് നായകനായ മായാനദിയിൽ നായികയായ ശേഷം ഐശ്വര്യ ലക്ഷ്മിക്ക് പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത് ‘ശാലീന സുന്ദരി’യും ‘നിഷ്ക്കു’വുമായ ‘പഴയ’ ഐശ്വര്യയുടെ ‘പുതിയ’ ചിത്രമാണ്. മോഡലിംഗ് ചെയ്തിരുന്ന കാലത്തിൽ എടുത്ത ചിത്രമാണിതെന്നാണ് പറയപ്പെടുന്നത്.

View this post on Instagram

Guess Who?

A post shared by Mallu Hub (@mallu.hub.online) on

കസവുസാരിയും ജിമിക്കിയും ധരിച്ചുള്ള ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. എംബിബിഎസ് ബിരുദം നേടിയ ശേഷം അഭിനയരംഗത്തേക്ക് വന്ന ഐശ്വര്യ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറുന്നത്. പിന്നീട് മായാനദി, വരത്തൻ, വിജയ് സൂപ്പറും പൗർണമിയും, അർജന്റീന ഫാൻസ് കാട്ടൂർക്കടവ്, ബ്രദേഴ്സ് ഡേ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.

ഇപ്പോൾ വിശാൽ ചിത്രം ആക്ഷനിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ഐശ്വര്യ. ഇനി വരാനിരിക്കുന്ന മണിരത്നം ചിത്രം പൊന്നിയിൻ ശെൽവനിലും ശ്രദ്ധേയമായ കഥാപാത്രത്തെ ഐശ്വര്യ അവതരിപ്പിക്കുന്നുണ്ട്.