സൗന്ദര്യ സംരക്ഷണത്തിന് വാള്‍നട്ട്

single-img
18 February 2020

സൗന്ദര്യ സംരക്ഷണത്തിന് ഏറെ ഫലപ്രദമായ ഒന്നാണ് വാള്‍നട്ട്. സ്ത്രീകള്‍ ഉപയോഗിക്കുന്ന സൗന്ദര്യ വര്‍ധക വസ്തുക്കളില്‍ പ്രധാനപ്പെട്ടതാണ് വാള്‍നട്ട് സ്‌ക്രബ്. ചര്‍മ്മത്തിന്റെ തിളക്കം വര്‍ധിപ്പിക്കാനും.മൃദുലത നല്‍കാനും വാള്‍നട്ട് സ്‌ക്രബ് ഉത്തമമാണ്.

ആന്റിഓക്‌സൈഡുകളാല്‍ സമ്പന്നമാണ് വാള്‍നട്ട്.അത് ചര്‍മ്മത്തിലെ നിര്‍ജീവ കോശങ്ങളെ പുനരുജ്ജീവിപ്പിക്കുന്നു.ഒപ്പം ചര്‍മ്മത്തിന് തിളക്കവും മൃദുത്വവും നല്‍കുന്നു.കൂടാതെ കോശങ്ങളിലെ കേടുപാടുകളും അവ പരിഹരിക്കുന്നു.

ദിവസേന വാള്‍നട്ട് കഴിക്കുന്നതും, വാള്‍നട്ട് ഓയില്‍ പുരട്ടുന്നതും ത്വക്കിലെ ചുളിവുകളും പാടുകളും മാറാന്‍ സഹായിക്കുന്നു.ഓപ്പം ചര്‍മ്മത്തിന്റെ ആരോഗ്യം വീണ്ടെടുക്കാന്‍ സഹായിക്കുന്നു.

തലമുടിയുടെ സംരക്ഷണത്തിനും വാള്‍നട്ട് പ്രധാന ഘടകമാണ്.മുടിയുടെ കറുപ്പു നിറം നിലനിര്‍ത്തുന്നതിനും തിളക്കം വര്‍ധിപ്പിക്കുന്നതിനും വാള്‍നട്ട് സഹായിക്കുന്നു.വാള്‍നട്ട് ഓയില്‍ തലയില്‍ തേച്ചു പിടിപ്പിക്കുന്നത് മുടിയെ ബലമുള്ളതാക്കുകയും ചെയ്യും.