വാവ സുരേഷിന്റെ ആരോഗ്യ നിലയില്‍ പുരോഗതി

single-img
18 February 2020

തിരുവനന്തപുരം: പാമ്പു കടിയേറ്റ് ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യ സ്ഥിതിയില്‍ പുരോഗതി.തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മള്‍ട്ടി ഡിസിപ്ലിനറി ഐസിയുവിലാണ് സുരേഷ് കഴിയുന്നത്. അപകടനില തരണം ചെയ്തതിനാല്‍ ഇയാളെ വാര്‍ഡിലേക്ക് മാറ്റും.

പത്തനാപുരത്ത് ഒരു വീട്ടില്‍ നിന്നു പിടിച്ച അണലിയാണ് വാവ സുരേഷിനെ കടിച്ചത്. കുപ്പിയിലാക്കിയ അണലിയെ നാട്ടുകാര്‍ ആവശ്യപ്പെട്ടതിനാല്‍ പുറത്തെടുത്തസമയത്താണ് കടിയേറ്റത്. കയ്യിലുണ്ടായിരുന്ന മരുന്നുപയോഗിച്ച് പ്രാഥമിക ചികിത്സയെടുത്ത ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അഡിമിറ്റാവുക യായിരുന്നു.