യു.വി ഇന്‍ഡക്സ് 10 കടന്നു; 10 മിനിറ്റ് വെയിലേറ്റാലും പ്രശ്നമാകും

single-img
18 February 2020

തിരുവനന്തപുരം: സംസ്ഥാനത്ത് ഭചൂട് കനത്തതോടെ സൂര്യ രശ്മികളില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് കിരണങ്ങളുടെ തോത് അപകടരമായ നിലയിലേക്ക് ഉയര്‍ന്നു. സൂര്യാഘാതം ഒഴിവാക്കാന്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്ത് പല ജില്ലകളിലും ഉയര്‍ന്ന താപനില ശരാശരിയിലും രണ്ട് മുതല്‍ നാല് ഡിഗ്രി വരെ ഉയര്‍ന്ന സാഹചര്യമാണുള്ളത്.

സൂര്യ രശ്മികളിലെ അള്‍ട്രാവയലറ്റ് കിരണങ്ങളുടെ തോത് ഉയരുന്നത് നിശ്ചയിക്കുന്നത് യു.വി ഇന്‍ഡക്സിലാണ്. യു.വി ഇന്‍ഡക്സ് മൂന്ന് വരെ മനുഷ്യര്‍ക്ക് പ്രശ്നമുണ്ടാക്കില്ല.ഒമ്പത് വരെയുള്ള ഇന്‍ഡക്സില്‍ ഒരു മണിക്കൂര്‍ വെയിലേറ്റാല്‍ പൊളളലുണ്ടാകും. അതില്‍ കൂടുതലാണെങ്കില്‍ പത്ത് മിനിറ്റ് വെയിലേറ്റാലും ആരോഗ്യ പ്രശ്നമുണ്ടാകും. കേരളത്തില്‍ മിക്ക ജില്ലകളിലും ഇപ്പോള്‍ യു.വി ഇന്‍ഡക്സ് 10 കടന്നതായും കാലാവാസ്ഥ നിരീക്ഷണ കേന്ദ്രം അധികൃതര്‍ പറഞ്ഞു.

ചൂട് കൂടിയ അവസ്ഥയിൽ സംസ്ഥാനത്ത് നേരത്തെ തന്നെ തൊഴിൽ സമയം പുനക്രമീകരിച്ചിരുന്നു. ഉച്ചക്ക് 12 മണിമുതൽ 3 മണിവരെയുള്ള സമയമാണ് ക്രമീകരിച്ചിരിക്കുന്നത്.