ട്രംപിന് സുരക്ഷ; സന്നാഹങ്ങളുമായി ആദ്യ അമേരിക്കന്‍ സംഘം എത്തി

single-img
18 February 2020

അഹമ്മദാബാദ്: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് മുന്നോടിയായി
ആദ്യ അമേരിക്കന്‍ സുരക്ഷാ സംഘം അഹമ്മദാബാദില്‍ എത്തി. വിവിധ സുരക്ഷാ ഉപകരണങ്ങളുമായി പ്രത്യേക കാര്‍ഗോ വിമാനത്തിലാണ് സംഘം തിങ്കളാഴ്ച്ച അഹമ്മദാബാദില്‍ ഇറങ്ങിയത്.

അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ സംഘങ്ങള്‍ അമേരിക്കയില്‍നിന്ന് എത്തുമെന്നാണ് അറിയുന്നത്. ട്രംപിന് ഇന്ത്യയില്‍ ഉപയോഗിക്കാനുള്ള വാഹനങ്ങളും സുരക്ഷയ്ക്കുള്ള ആയുധങ്ങളും യുദ്ധോപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള സന്നാഹങ്ങളും വഹിച്ചാവും അടുത്ത വിമാനങ്ങള്‍ അഹമ്മദാബാദില്‍ എത്തുന്നത്.

ഫെബ്രുവരി 24നാണ് ‘നമസ്‌തേ ട്രംപ്’ എന്ന് പേരിട്ടിരിക്കുന്ന ട്രംപിന്റെ റോഡ് ഷോ. അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് ആരംഭിച്ച് സബര്‍മതി ആശ്രമത്തിലാവും ഷോ അവസാനിക്കുക. 24 കിലോമീറ്ററാണ് യാത്രയുടെ ദൈര്‍ഘ്യം.