അലനെയും താഹയേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ നടപടിയെക്കുറിച്ച് വിശദമായറിയില്ലെന്ന് യെച്ചൂരി

single-img
18 February 2020

തിരുവനന്തപുരം: യുഎപിഎ കേസില്‍ പൊലീസ് കസ്റ്റഡിയില്‍ കഴിയുന്ന അലനെയും താഹയേയും സിപിഎമ്മില്‍ നിന്ന് പുറത്താക്കിയ നടപടിയില്‍ പ്രതികരിച്ച് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാ റാം യെച്ചൂരി. പുറത്താക്കിയതിന്റെ വിശദാംശങ്ങള്‍ അറിയിച്ചിട്ടില്ലെന്ന് യെച്ചൂരി പറഞ്ഞു

Support Evartha to Save Independent journalism

ഈ വിഷയത്തില്‍ കേന്ദ്ര കമ്മിറ്റിക്ക് പരാതി ലഭിച്ചാല്‍ പരിശോധിക്കുമെന്നും യെച്ചൂരി പറഞ്ഞു.ഇരുവരെയും പുറത്താക്കിയ കാര്യങ്ങള്‍ വിശദീകരിക്കേണ്ടത് പ്രാദേശിക കമ്മിറ്റിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഎസ് പ്രസിഡന്റ് ട്രംപിന്റെ സന്ദര്‍ശനത്തിനായി ഗുജറാത്തില്‍ നടക്കുന്നത് ദാരിദ്ര്യനിര്‍മാര്‍ജനമല്ല ദരിദ്രരെ നിര്‍മ്മാര്‍ജനം ചെയ്യലാണെന്ന് യെച്ചൂരി പ്രതികരിച്ചു. സൗന്ദര്യവത്കരണം ദരിദ്ര ജനങ്ങളെ ദുരിതത്തിലാക്കിയാകരുത്. യെച്ചൂരി പറഞ്ഞു. അഹമ്മദാബാദിലെ മതില്‍ നിര്‍മാണത്തെയും അദ്ദേഹം വിമര്‍ശിച്ചു.