കുതിരയെ ഓടിക്കാന്‍ മടിച്ച് ബിജു മേനോന്‍ ചരിത്ര സിനിമ ഉപേക്ഷിച്ചെന്ന് പൃഥ്വിരാജ്

single-img
18 February 2020

അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ വിജയത്തോടെ സൂപ്പര്‍ കൂട്ടുകെട്ടായി മാറിയിരിക്കുകയാണ് പൃഥിരാജും ബിജുമേനോനും. ഒരുമിച്ചു പങ്കെടുത്ത അഭിമുഖങ്ങളില്‍ പരസ്പരം ട്രോളിയും, തമാശകള്‍ പങ്കുവച്ചും ഇരുവരും നിറഞ്ഞു നില്‍ക്കുകയാണ്. ബിജു മേനോന്‍ മടിയനാണെന്നാണ് പൃഥ്വിരാജ് പറയുന്നത്. അങ്ങനെയ ല്ലെന്ന് പറഞ്ഞ് ബിജു പ്രതിരോധിക്കാന്‍ നോക്കിയെങ്കിലും പൃഥ്വിരാജ് വിട്ടില്ല.

ഉദാഹരണ സഹിതം മടിയുടെ കഥ പറഞ്ഞു. കുതിരയെ ഓടിക്കാന്‍ മടിയായതിനാല്‍ മലയാളത്തിലെ ഒരു വലിയ ചരിത്ര സിനിമ ഉപേക്ഷിച്ചയാളാണ് ബിജു മേനോന്‍ എന്നാണ് പൃഥ്വിരാജ് വെളിപ്പെടുത്തിയത്. ഒരു റേഡിയോ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആകുന്ന കാര്യങ്ങളല്ലേ ചെയ്യാന്‍ പറ്റുയെന്നാ യിരുന്നു ബിജു മേനോന്റെ മറുപടി. സിനിമയുടെ പേര് താരങ്ങള്‍ വ്യക്തമാക്കിയില്ല.