മുതിർന്ന മാധ്യമപ്രവർത്തകൻ എംഎസ് മണി വിടവാങ്ങി

single-img
18 February 2020

കേരള കൗമുദി മുൻ ചീഫ് എഡിറ്ററും കലാ കൗമുദിയുടെ സ്ഥാപക പത്രാധിപരിൽ ഒരാളുമായിരുന്ന മുതിർന്ന മാധ്യമ പ്രവർത്തകൻ എംഎസ് മണി (79) അന്തരിച്ചു. തിരുവനന്തപുരം കുമാരപുരത്തെ വസതിയിൽ പുലർച്ചെയായിരുന്നു അന്ത്യം. മലയാള മാധ്യമ രംഗത്തെ നിർണായക വ്യക്തിത്വമാണ് വിട വാങ്ങിയത്. 

കേരള കൗമുദി പത്രാധിപരായിരുന്ന കെ സുകുമാരന്‍റെ മകനായ അദ്ദേഹം കേരള കൗമുദിയില്‍ റിപ്പോര്‍ട്ടറായാണ് മാധ്യമ രംഗത്തേക്ക് എത്തിയത്. ഡൽഹി ബ്യൂറോയിലുൾപ്പെടെ പ്രവർത്തിച്ചു. പിന്നീട് കലാകൗമുദി പ്രസിദ്ധീകരണങ്ങളും മുംബൈയിൽ നിന്നു കലാകൗമുദി ദിനപ്പത്രവും ആരംഭിച്ചു. 

ഇന്ത്യൻ ന്യൂസ്പേപ്പർ സൊസൈറ്റി ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, ഓൾ ഇന്ത്യ ന്യൂസ്പേപ്പർ എഡിറ്റേഴ്സ് കോൺഫറൻസ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. മാധ്യമ രംഗത്തെ മികവിനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ സ്വദേശാഭിമാനി കേസരി പുരസ്കാരം നേടിയിട്ടുണ്ട്.