അടിയുറച്ച ഹിന്ദുമത വിശ്വാസിയായിരുന്നു മഹാത്മാഗാന്ധിയെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്

single-img
18 February 2020

അടിയുറച്ച ഹിന്ദുമത വിശ്വാസിയായിരുന്നു മഹാത്സമാഗാന്ധിയെന്ന് ആർഎസ്എസ് തലവൻ മോഹൻ ഭാഗവത്. അദ്ദേഹം അക്കാര്യം ഒരിക്കലും മറച്ചുവച്ചിട്ടുമില്ലെന്ന് മോഹന്‍ ഭഗവത് പറഞ്ഞു. താനൊരു യഥാസ്ഥിതിക സനാതന ഹിന്ദുവാണെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ആർഎസ്എസ് മേധാവി വ്യക്തമാക്കി. 

Support Evartha to Save Independent journalism

ഇന്ത്യയെ മനസ്സിലാക്കാന്‍ അദ്ദേഹം യാത്ര ചെയ്തു. രാജ്യത്തിന്റെ ക്ലേശങ്ങളും അഭിലാഷങ്ങളും അദ്ദേഹം മനസ്സിലാക്കി. അതുകൊണ്ടുതന്നെ ഹിന്ദുവായിരിക്കുന്നതില്‍ അദ്ദേഹം ലജ്ജിച്ചിട്ടില്ല. താനൊരു അടിയുറച്ച സനാതന ഹിന്ദുവാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. മറ്റു മതങ്ങളെ ബഹുമാനിക്കാനും അദ്ദേഹം പഠിപ്പിച്ചു- മോഹൻ ഭാഗവത് പറഞ്ഞു. 

ഡല്‍ഹിയില്‍ എന്‍സിഇആര്‍ടി മുന്‍ ഡയറക്ടര്‍ ജെ.എസ് രാജ്പുത് മഹാത്മാ ഗാന്ധിയെ കുറിച്ച് എഴുതിയ പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ ഭഗവത്. ഗാന്ധിജി ഇന്ത്യയെ കുറിച്ച് കണ്ട സ്വപ്നം ഇനിയും രൂപംകൊണ്ടിട്ടില്ലെന്നും മോഹൻ സഭാഗവത് പറഞ്ഞു. .

ചില സമയങ്ങളില്‍ ഗാന്ധിജിയുടെ വ്യവഹാരങ്ങള്‍ തെറ്റിപ്പോയിട്ടുണ്ട്. തന്റെ മാര്‍ഗം തെറ്റായിരുന്നുവെന്ന് അദ്ദേഹം മനസ്സിലാക്കുകയും അത് തിരുത്തുകയും ചെയ്തിരുന്നു. അതിന്റെ ഉത്തരവാദിത്തവും ഏറ്റെടുത്തിരുന്നു. എന്നാല്‍ ഇന്നത്തെ കാലത്തെ പ്രസ്ഥാനങ്ങള്‍ , അവയുണ്ടാക്കുന്ന ക്രമസമാധാന പ്രശ്‌നങ്ങളില്‍ ആരെങ്കിലും പ്രായശ്ചിത്വം ചെയ്തിട്ടുണ്ടോ? ആരെങ്കിലും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ടോ?- മോഹൻ ഭാഗവത് ചോദിച്ചു.