ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ പാചകം ചെയ്താല്‍ അടുത്ത ജന്മം നായയാകും;സ്വാമി നാരായണ്‍ ക്ഷേത്ര പുരോഹിതന്‍ കൃഷ്ണസ്വരൂപ് ദാസ്ജി

single-img
18 February 2020

കച്ച്: ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ ഭക്ഷണം പാകം ചെയ്താല്‍ വരുന്ന ജന്മം നായയും അവര്‍ പാകം ചെയ്യുന്ന ഭക്ഷിച്ചാല്‍ പുരുഷന്‍ കാളയുമായി പുനര്‍ജനിക്കുമെന്ന് സ്വാമി നാരായണന്‍ ക്ഷേത്രത്തിലെ പുരോഹിതനായ കൃഷ്ണസ്വരൂപ് ദാസ്ജി. കഴിഞ്ഞ ദിവസം പെണ്‍കുട്ടികളെ ആര്‍ത്തവ പരിശോധന നടത്തിയ ഹോസ്റ്റലിന്റെ നടത്തിപ്പുക്കാരായ സ്വാമിനാരായണ്‍ ക്ഷേത്രം ട്രസ്റ്റിന്റെ കീഴിലുള്ള ക്ഷേത്രത്തിലെ പുരോഹിതനാണ് ഇദേഹം. കഴിഞ്ഞ ദിവസം ഭുജ് എന്ന സ്ഥലത്ത് നടത്തിയ രാത്രിസഭയിലാണ് പുരോഹിതന്റെ പ്രസംഗം. താന്‍ പറഞ്ഞതൊക്കെ ശാസ്ത്രങ്ങള്‍ തെളിയിച്ചിട്ടുണ്ടെന്നും ആര്‍ത്തവസമയത്ത് സ്ത്രീകള്‍ പാകം ചെയ്യേണ്ട സ്ഥിതി ഇല്ലാതാക്കാന്‍ പുരുഷന്‍മാര്‍ പാചകം ചെയ്യണമെന്നും സ്വാമി ഉപദേശിച്ചു.