ഹിന്ദു ആചാരങ്ങൾമാറ്റിവച്ച് ഭരണഘടന വായിച്ച് ഒരു വിവാഹം

single-img
18 February 2020

മധ്യപ്രദേശിൽ നിന്നും വ്യത്യസ്തമായി ഒരു വിവാഹം. പരമ്പരാഗത ഹിന്ദു ആചാരങ്ങള്‍ മാറ്റിവെച്ച് ഭരണഘടന വായിച്ചുകൊണ്ടാണ്  മധ്യപ്രദേശിലെ സെഹോറില്‍ നിന്നുള്ള ദമ്പതികൾ വിവാറഹിതരായത്. വധൂവരൻമാർ മാത്രമല്ല വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ അതിഥികളും ഭരണഘടന വായിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരി 16നായിരുന്നു വിവാഹം നടന്നത്. 

വിവാഹഘോഷയാത്രയിൽ ഭരണഘടനയും കയ്യില്‍ പിടിച്ചായിരുന്നു വരന്‍ വിവാഹവേദിയിലേക്ക് എത്തിയത്. വരനും വധുവും ഭരണഘടനയില്‍ പിടിച്ച് പ്രതിജ്ഞയെടുത്തു. മുതിര്‍ന്ന അംഗം പ്രതിജ്ഞ ചൊല്ലിക്കെടുത്തു. അതിഥികളും പ്രതിജ്ഞ ചൊല്ലുകയും ഭരണഘടന പാലിക്കുമെന്നും പ്രതിജ്ഞയെടുക്കുകയും ചെയ്തു. 

വിവാഹത്തിൽ കണ്ട വ്യത്യസ്തതയ്ക്കും വരൻ്റെ വീട്ടുകാർക്ക് ഉത്തരമുണ്ട്. ഭരണഘടനയില്‍ പറഞ്ഞിരിക്കുന്ന ആദര്‍ശങ്ങള്‍ പരിപാലിക്കുന്നതില്‍ ജനങ്ങള്‍ അതേകുറിച്ച് അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണെന്നായിരുന്നു വരൻ്റെ സഹോദരന്‍ ഇതേകുറിച്ച് പ്രതികരിച്ചത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ രാവജ്യവ്യാപകമായി നടന്ന സമരങ്ങളിലും ഭരണഘടനയുടെ ആമുഖം വായിച്ചുള്ള പ്രതിഷേധം അരങ്ങേറുമ്പോഴായിരുന്നു ഈ വ്യത്യസ്ത വിവാഹവും നടന്നത്.