ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടു; തദ്ദേശ വാര്‍ഡ് വിഭജനം നിയമമായി

single-img
18 February 2020

കേരളത്തിലെ തദ്ദേശ വാര്‍ഡ് വിഭജനം നിയമമായി. സംസ്ഥാന നിയമസഭ പാസ്സാക്കിയ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടു.
നേരത്തെ സർക്കാർ വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അയച്ചിരുന്നെങ്കിലും ഗവര്‍ണര്‍ അതിൽ ഒപ്പിട്ടിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് മന്ത്രിസഭ ഇന്ന് കരട് ബില്ലിന് അംഗീകാരം നല്‍കിയത്.

കേരളത്തിലാകെ 1200 തദ്ദേശ സ്ഥാപനങ്ങളാണുള്ളത്. അതിൽ 82 ഇടത്ത് മാത്രമാണ് 2011ലെ സെന്‍സസ് പ്രകാരം വാര്‍ഡ് വിഭജനം നടന്നിട്ടുള്ളത്.മിച്ചമുള്ള 1118 ഇടത്തും 2001ലെ സെന്‍സസ് പ്രകാരമാണ് വാര്‍ഡുകള്‍ നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. ഇപ്പോഴത്തെ ബില്ലിലൂടെ ഒരു ഐക്യം കൊണ്ടുവരികയാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

ജില്ലകൾ,നഗരം,ടൗണ്‍ ,പഞ്ചായത്ത് എന്നിവയുടെ അതിര്‍ത്തികളില്‍ വ്യത്യാസം വരുത്തരുതെന്നാണ് സെന്‍സസ് ഡയറക്ടറുടെ നിര്‍ദേശം. ബില്ലിലെ വാര്‍ഡ് വിഭജനത്തില്‍ ഈ നിര്‍ദേശം ലംഘിക്കപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.