കമ്പിളിപ്പുതപ്പ്…. കമ്പിളിപ്പുതപ്പ്; ചർച്ചയ്ക്കുള്ള വെല്ലുവിളി കണ്ണൻ ഗോപിനാഥൻ സ്വീകരിച്ചിട്ടും അറിഞ്ഞില്ലെന്ന് ഭാവിച്ച് അമിത് ഷാ: ഇനി നിർബന്ധിക്കുന്നില്ലെന്ന് കണ്ണൻ

single-img
18 February 2020

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ പരിഹസിച്ച് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍ രംഗത്ത്. താൻ വെല്ലുവിളി സ്വീകരിച്ചിട്ടും അറിഞ്ഞില്ലെന്ന് ഭാവിക്കുന്ന അമിത്ഷായുടെ നിലപാടിനെതിരെയാണ് കണ്ണൻ ഗോപിനാഥൻ രംഗത്തെത്തിയിരിക്കുന്നത്. 

പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച് ഏത് തരം ചര്‍ച്ചയ്ക്കും തയ്യാറാണെന്ന് കഴിഞ്ഞ ദിവസം അമിത് ഷാ പറഞ്ഞിരുന്നു. മാത്രമല്ല മൂന്ന് ദിവസത്തിനുള്ളില്‍ താനുമായി കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിക്കും എന്നും അമിത് ഷാ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ചര്‍ച്ചയ്ക്ക് സമയം തേടി അമിത് ഷായ്ക്ക് കണ്ണന്‍ ഗോപിനാഥന്‍ കത്തയച്ചിരുന്നു. കത്തയച്ച് മൂന്ന് ദിവസമായിട്ടും മറുപടി ലഭിക്കാതിരുന്നതോടെ അമിത് ഷായെ പരിഹസിച്ച് കണ്ണന്‍ ഗോപിനാഥന്‍ രംഗത്തെത്തിയത്. 

മൂന്ന് ദിവസമായി. ഒരു പ്രതികരണവും ഇല്ല. അമിത് ഷായുടെ വാക്കിന് വില നല്‍കരുതായിരുന്നു. കബിളിപ്പിക്കല്‍ എന്ന് ഇതിനെ പറയേണ്ടി വരും. ചാനലില്‍ വന്നിരുന്ന് എന്തെങ്കിലും വിളിച്ച് പറയുക എന്നിട്ട് രക്ഷപ്പെടുക എന്നത് ഉത്തരവാദപ്പെട്ട ഒരു പദവിയില്‍ ഇരിക്കുന്ന ഒരാള്‍ക്ക് പറഞ്ഞ പണിയല്ല. പേടിക്കേണ്ട. ഞാന്‍ എന്തായാലും ഇനി നിര്‍ബന്ധിക്കുന്നില്ല. പക്ഷെ ഇതിനെ ജനാധിപത്യത്തിലെ ഒരു പാഠമായി ഉള്‍ക്കൊള്ളണം- കണ്ണന്‍ ഗോപിനാഥന്‍ ട്വീറ്റ് ചെയ്തു.