ഏതു പാട്ടും വിശ്വസ്തതയോടെ വലിച്ചു നീട്ടി പൊതിഞ്ഞു കൊടുക്കപ്പെടും: സെൽഫ് ട്രോളുമായി ഹരീഷ് ശിവരാമകൃഷ്ണൻ

single-img
18 February 2020

സ്വന്തം ശെെലിയെ ട്രോളി ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ. ആരാധകര്‍ക്കൊപ്പം തന്നെ അദ്ദേഹത്തിന് വിമര്‍ശകരും നിരവധിയാണ്. മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ഗാനങ്ങളെല്ലാം വലിച്ചുനീട്ടി നശിപ്പിക്കുകയാണ് എന്നാണ് ചിലരുടെ ആരോപണം. ഇപ്പോള്‍ വിമര്‍ശകര്‍ക്ക് രസകരമായി മറുപടി നല്‍കുകയാണ് താരം. 

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഹരീഷിന്റെ സെല്‍ഫ് ട്രോള്‍. ‘ ഏതു പാട്ടും വിശ്വസ്തതയോടെ വലിച്ചു നീട്ടി പൊതിഞ്ഞു കൊടുക്കപ്പെടും. മനസ്സില്‍ പതിഞ്ഞ പഴയ ഗാനം ആണെങ്കില്‍ തികച്ചും സൗജന്യമായി. ബന്ധപ്പെടുക : എലാസ്ടിക്ക് ഏട്ടന്‍ , ഷോറണൂര്‍ .’

നിരവധി സിനിമ പാട്ടുകള്‍ അദ്ദേഹം പാടിയിട്ടുണ്ടെങ്കിലും ഹരീഷ് ശ്രദ്ധിക്കപ്പെടുന്നത് മറ്റു ഗാനങ്ങളുടെ കവര്‍ വേര്‍ഷനുകളിലൂടെയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ നിരവധി ഗാനങ്ങള്‍ക്കാണ് അദ്ദേഹം കവര്‍ ഒരുക്കിയിരിക്കുന്നത്. ഇവയെല്ലാം സൂപ്പര്‍ഹിറ്റുകളായിരുന്നു.

ഇതിനിടയില്‍ കവര്‍ സോങ്ങുകള്‍ മാത്രം ചെയ്യുന്നത് എന്തിനാണെന്നും സ്വന്തമായി ഗാനങ്ങള്‍ ഇറക്കിക്കൂടെ എന്ന ചോദ്യവുമായി നിരവധിപേരാണ് കമന്റ് ചെയ്യുന്നത്. തന്റെ ബ്രാന്‍ഡ് അഗവുമായി ചേര്‍ന്ന് താന്‍ പുതിയ ഗാനങ്ങള്‍ ചെയ്യുന്നുണ്ടെന്ന് ഹരീഷ് വ്യക്തമാക്കി കൂടാതെ. പുതിയ ഗാനം ഒരുക്കുക എന്നാണ് കവര്‍ പാടുന്നതിനുള്ള മാനദണ്ഠമായി താന്‍ കാണുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.