ടേക്ക് ഓഫിനിടെ ഗോ എയര്‍ വിമാനത്തിന് തീപിടിച്ചു; ആളപായമില്ല

single-img
18 February 2020

മുംബൈ: ടേക്ക് ഓഫിനിടെ അഹമ്മദാബാദ് വിമാനത്താവളത്തില്‍ ഗോ എയര്‍ വിമാനത്തിന്റെ എന്‍ജിന് തീപിടിച്ചു. 180 യാത്രക്കാരുമായി ബംഗളൂരുവിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിന്റെ വലത് എഞ്ചിനാണ് റണ്‍വേയില്‍വച്ച് തീപിടുത്തമുണ്ടായത്. എന്നാല്‍ ഉടന്‍ വിമാനം റണ്‍വേയില്‍ മാറ്റി യാത്രക്കാരെ സുരക്ഷിതരായി പുറത്ത്എത്തിച്ചതായും വിമാനജോലിക്കാര്‍ ഉള്‍പ്പെടെ എല്ലാവരും സുരക്ഷിതരാണെന്നും ഗോഎയര്‍ കമ്പനി അറിയിച്ചു. തീപിടിത്തതിന് കാരണം ഫോറിന്‍ ഒബ്ജക്ട് ഡാമേജ് (എഫ്ഒഡി) ആണെന്നാണ് നിഗമനമെന്ന് കമ്പനി ഇതുസംബന്ധിച്ച് ഇറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.