കഥ ഇതാണെങ്കിൽ ഞാൻ എവിടെപ്പോയി ഷൂട്ട് ചെയ്യും ; എമ്പുരാന്റെ കഥ കേട്ട് അന്തംവിട്ട് പൃഥ്വിരാജ്

single-img
18 February 2020

‘കണ്ടത് മാസ്സ്, കാണാനിരിക്കുന്നത് കൊല മാസ്സ് ‘ ലൂസിഫർ രണ്ടാം ഭാ​ഗത്തെക്കുറിച്ച് ആരാധകരോട് ചോ​ദിച്ചാൽ ഏവർക്കും ഇത് തന്നെയാണ് ഉത്തരം. ഇപ്പോളിതാ എമ്പുരാൻ (ലൂസിഫർ 2) കൊലമാസ്സല്ല അതുക്കും മേലെയായിരിക്കുമെന്ന സൂചനയുമായി സാക്ഷാൽ പൃഥ്വിരാജ് തന്നെ രം​ഗത്തെത്തിയിരിക്കുകയാണ്.

മുരളിഗോപിയോടൊപ്പമുള്ള ഒരു സെല്‍ഫി പോസ്റ്റ് ചെയ്ത് പൃഥ്വിരാജിന്റെ വാക്കുകൾ ഇങ്ങനെ: ‘ഞാനിപ്പോൾ എഴുത്തുകാരന്റെ മടയിലാണുള്ളത്. മുരളി ഇപ്പോൾ എമ്പുരാൻ എന്ന ചിത്രത്തെക്കുറിച്ച് പറഞ്ഞത് ലോകത്തിന്റെ ഏതുകോണിൽ പോയി ഷൂട്ട് ചെയ്യും എന്ന് ആലോചിച്ചാണ് എന്റെ കണ്ണുകൾ ഇങ്ങനെ വിടർന്നിരിക്കുന്നത്.’

കുറച്ചുമാത്രം ഉപയോഗിക്കുന്നതുകൊണ്ട് ആരും തിരിച്ചറിയാത്ത ഒരു വാക്കാണ് ‘എമ്പുരാൻ’. തമ്പുരാന്റെയും ദൈവത്തിന്റെയും ഇടയിലുള്ള ഒരു അസ്തിത്വമാണ് (entity). മോര്‍ ദാന്‍ എ കിംഗ്, ലെസ് ദാന്‍ എ ഗോഡ്. the overlord എന്നതാണ് അതിന്റെ ശരിയായ അര്‍ഥം. പൃഥ്വിരാജിന് തന്നെ ഒരു എത്തുംപിടിയും കിട്ടുന്നില്ലെങ്കില്‍ ചിത്രം ഏത് ലൈവലാണെന്നുള്ളത് ഊഹിക്കാവുന്നതാണെന്ന് ആരാധകര്‍ അഭിപ്രായപ്പെടുന്നു. നിലവിലെ സിനിമാത്തിരക്കുകള്‍ കഴിഞ്ഞാകും പൃഥ്വി ‘എമ്പുരാന്റെ’ ജോലികളിലേക്ക് പൂര്‍ണമായും കടക്കുക. ആടുജീവിതം പൂര്‍ത്തിയാക്കുന്നതിനുള്ള തയാറെടുപ്പുകളിലാണ് താരം.