‘ജാമിഅ അക്രമത്തിന് കാരണം ഷര്‍ജീല്‍ ഇമാമിന്റെ പ്രസംഗം’; കുറ്റപത്രത്തില്‍ പോലീസ്

single-img
18 February 2020

ന്യൂദല്‍ഹി: ജാമിഅ മില്ലിയ സര്‍വകലാശാലയില്‍ നടന്ന അക്രമണത്തിന് പിന്നില്‍ ഷര്‍ജീല്‍ ഇമാമെന്ന് ദില്ലി പോലീസ്. ഡിസംബര്‍ 15ലെ അക്രമം നടന്നത് ഷര്‍ജീല്‍ ഇമാമിന്റെ പ്രസംഗത്തിന് ശേഷമാണെന്നാണ് ഇതുസംബന്ധിച്ച് ദില്ലി പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിലെ ആരോപണം. 3.2 എംഎം തോക്കും വെടിയുണ്ടകളും പ്രസംഗ സ്ഥലത്തുനിന്നും കണ്ടെടുത്തിട്ടുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു. എന്നാല്‍ ജാമിഅയിലെ മറ്റൊരു വിദ്യാര്‍ത്ഥിയെകുറിച്ചും കുറ്റപത്രത്തില്‍ പരാമര്‍ശമില്ല.

വധശ്രമം, കലാപ ശ്രമം, മാരകായുധങ്ങള്‍ കൈവശംവയ്ക്കല്‍ തുടങ്ങിയ വകുപ്പുക്കളാണ് ഷര്‍ജീല്‍ ഇമാമിനെതിരെ കുറ്റപത്രത്തില്‍ ചുമത്തിയിരിക്കുന്നത്. കൂടാതെ ഇന്ത്യന്‍ പീനല്‍ കോഡിലെ 149, 186, 353, 332, 427 എന്നീ വകുപ്പുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ജനുവരി 16ന് പൗരത്വഭേദഗതി നിയമത്തിനെതിരെ അലിഗഢ് മുസ്‌ലിം സര്‍വകലാശാലയില്‍ പ്രസംഗം നടത്തിയതിനാണ് അസമിലും യുപിയിലും ഷര്‍ജീല്‍ ഇമാമിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്.