`രാമയണക്കാറ്റേ….´: ചെണ്ടക്കാരുടെ നടുവിൽ വയലിനുമായി പെൺകുട്ടി: ഫ്യൂഷൻ്റെ അമ്പരപ്പിക്കുന്ന നിമിഷം

single-img
18 February 2020

പഞ്ചാരിമേളത്തിൻ്റെ അപൂർവ്വ തലവുമായി ഒരു സംഗീതവിരുന്ന്. പയ്യന്നൂര്‍ കൊഴുമ്മല്‍ ശ്രീ മാക്കീല്‍ മുണ്ട്യക്കാവ് ക്ഷേത്രത്തില്‍ നടന്ന ആഘോഷ പരിപാടിയിലാണ് വ്യത്യസ്തമായ ചെണ്ടമേളം അരങ്ങേറിയത്. ചെണ്ടക്കാര്‍ക്ക് നടുക്കായി വയലിനും പിടിച്ച് നില്‍ക്കുന്ന പെണ്‍കുട്ടിയാണ് മേളം നയിക്കുന്നതെന്നുള്ളതാണ് ഈ സംഗീതമാമാങ്കത്തിൻ്റെ പ്രത്യേകത. 

പശൺകുട്ടിയുടെ സംഗീതത്തിന് അതിമനോഹരമായി താളമിട്ട് ചെണ്ടക്കാരും. വയലിന്‍ സംഗീതത്തിനൊപ്പം ചെണ്ടയുടെ താളവും ചേര്‍ന്നുള്ള സ്‌പെഷ്യന്‍ മേളം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. അമ്പരപ്പിക്കുന്ന പ്രകടനത്തിലൂടെ ഞെട്ടിക്കുകയാണ് വയലിനിസ്റ്റും മേളക്കാരും. 

കൊച്ചി സ്വദേശിയായ അപര്‍ണ ബാബുവാണ് ചെണ്ടമേളത്തിനൊപ്പം വയലിന്‍ വായിച്ച് സ്റ്റാറായിരിക്കുന്നത്. മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ഗാനം രാമായണക്കാറ്റിനാണ് അപര്‍ണ തൻ്റെ വയലിനിലൂടെ ജീവന്‍ നല്‍കിയിരിക്കുന്നത്. 

ഞെട്ടിപ്പിക്കുന്ന പ്രകടനം ഈ പെൺകുട്ടിയുടെ

ഞെട്ടിപ്പിക്കുന്ന പ്രകടനം ഈ പെൺകുട്ടിയുടെ ! ത്രസിപ്പിക്കുന്ന ദൃശ്യങ്ങൾ !മനോഹരമായ വയലിനും ചെണ്ടമേളവും ചേർന്ന ഫ്യൂഷൻ ! കണ്ടുനിന്നവരെ ആവേശത്തിലാഴ്തി ഈ പെൺകുട്ടിയുടെ മാസ്മരിക സംഗീതം!

Posted by Irinjalakuda Voice on Saturday, February 15, 2020

അഞ്ചു മിനിട്ടോളം ദൈര്‍ഘ്യമുള്ള വിഡിയോ ഫ്യൂഷന്‍ സംഗീതപ്രേമികളുടെ മനസു കീഴടക്കുകയാണ്. നിരവധി  കമൻ്റുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.കൂടാതെ കുട്ടനാടന്‍ കായലിലെ കെട്ടുവള്ളം തുഴയുമ്പോള്‍ എന്ന ഗാനത്തിന്റെ ഫ്യൂഷനും അപര്‍ണ തന്റെ ഫേസ്ബുക്ക് പേജില്‍ ആരാധകർക്കായി ങ്കുവെച്ചിട്ടുണ്ട്. 

#പെൺകരുത്ത് ഇതൊക്കെ കേട്ടാൽ ആരാ തുള്ളാത്തത് 👌👍

Posted by Variety Media on Thursday, February 13, 2020