ഇനി അഭിനയിച്ചാൽ അത് ഭർത്താവിനൊപ്പം മാത്രം: നടി ശ്രീജ സെന്തില്‍

single-img
18 February 2020

ഇനി അഭിനയത്തിലേക്ക് മടങ്ങിവന്നാൽ താൻ അഭിനയിക്കുന്നത് അത് ഭർത്താവിനൊപ്പം മാത്രമായിരിക്കുമെന്ന് പ്രമുഖ സീരിയല്‍ താരം ശ്രീജ സെന്തില്‍. ഗലാട്ട പ്രൊ എന്ന് പേരുള്ള തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീജ മനസ് തുറന്നത്.

ഈ എടുത്തിരിക്കുന്നത് തന്‍റെ സ്വന്തം തീരുമാനമാണെന്നും താരം പറഞ്ഞു. “ഇപ്പോഴും ചില സീനുകളൊക്കെ കാണുമ്പോള്‍ ഞാന്‍ ചെയ്താല്‍ നന്നായേനെ എന്ന് തോന്നാറുണ്ട്. എന്നാൽ ഈ ജീവിതവുമായി ഞാന്‍ സെറ്റായി കഴിഞ്ഞു. ഇനിയും ഷൂട്ടിങ്ങിന് പോകുന്നതും മേക്കപ്പിടുന്നതുമൊക്കെ ഓര്‍ക്കാന‍് വയ്യ’ – ശ്രീജ പറയുന്നു. ശ്രീജ തന്റെ ജീവിതത്തിൽ വന്ന ശേഷം എല്ലാ കാര്യത്തിലും മാറ്റം വന്നുവെന്നായിരുന്നു തമിഴ് ടെലിവിഷൻ താരം കൂടിയ സെന്തിലിന്‍റെ വാക്കുകള്‍.

ചിത്രീകരണം കഴിഞ്ഞു വന്നാൽ മുഖത്തെ മേക്കപ്പൊക്കെ കളഞ്ഞു തരും. ഇപ്പോൾ താൻ ഗ്ലാമർ ആയിട്ടുണ്ടെങ്കിൽ അതിന്റെ ക്രെഡിറ്റ് എല്ലാം ശ്രീജയ്ക്കാണെന്നും സെന്തില്‍ പറഞ്ഞു. സിനിമയിൽ നിന്നും അകന്ന് മലയാള ടെലിവിഷന്‍ സീരിയലുകളില്‍ സജീവമായതോടെയാണ് ശ്രീജ കൂടുതല്‍ പ്രശസ്തയായത്. മലയാളിയായ ശ്രീജ തിരുവനന്തപുരം സ്വദേശിയാണ്.