അപമര്യാദയായി പെരുമാറിയ കോണ്‍സ്റ്റബിളിനെ യുവതി ഷൂ ഊരി മര്‍ദ്ദിച്ചു

single-img
17 February 2020

തന്നോട് അപമര്യാദയായി പെരുമാറിയ എസ്എസ്ബി കോണ്‍സ്റ്റബിളിനെ യുവതി ഷൂ ഊരി മര്‍ദ്ദിച്ചു. ഒഡീഷയിലെ കല്‍പ്പന സ്‌ക്വയറിന്റെ സമീപം നാട്ടുകാരുടെ മുന്നില്‍ വെച്ചായിരുന്നു സ്ത്രീയുടെ പ്രതികരണം. ഉദ്യോഗസ്ഥന്‍ തന്നോട് മോശമായി പെരുമാറി എന്ന് പറഞ്ഞുകൊണ്ട് ഉറക്കെ നിലവിളിച്ച യുവതിയുടെ അടുത്തേക്ക് നാട്ടുകാര്‍ ഓടിക്കൂടി.

തുടർന്ന് നാട്ടുകാര്‍ ചേര്‍ന്ന് കോണ്‍സ്റ്റബിളിനെ കെട്ടിയിട്ടു. ഈ സമയമാണ് യുവതി ഷൂ കൊണ്ട് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചത്.സംഭവം അറിഞ്ഞ് ഉടൻ ക്യാപിറ്റല്‍ പോലീസ് സ്റ്റേഷനില്‍ നിന്നുള്ള ഒരു സംഘം സ്ഥലത്തെത്തിയാണ് പ്രകോപിതരായ നാട്ടുകാരില്‍ നിന്ന് കോണ്‍സ്റ്റബിളിനെ രക്ഷപ്പെടുത്തിയത്. നിലവിൽ അന്വേഷണത്തിന്റെ ഭാഗമായി കോണ്‍സ്റ്റബിളിനെ സര്‍വീസില്‍ നിന്ന് താത്ക്കാലികമായി പുറത്താക്കി.