തെറ്റുപറ്റി, ക്ഷമിക്കണം: പ്രതിഫലമില്ലാതെ ജോലി ചെയ്യാം: ജോബി ജോര്‍ജിന് ഷെയിന്‍ കത്തയച്ചു

single-img
17 February 2020

മലയാള ചലച്ചിത്ര രംഗത്തെ പിടിച്ചു കുലുക്കിയ പ്രശ്നത്തിൽ വീണ്ടും ക്ഷമ പറഞ്ഞ് നടന്‍ ഷെയില്‍ നിഗം. നിര്‍മാതാക്കളുമായുള്ള പ്രശ്‌നത്തില്‍ തെറ്റുപറ്റിയെന്നും ക്ഷമിക്കണമെന്നും പറഞ്ഞുകൊണ്ട് വെയില്‍ നിര്‍മാതാവ് ജോബി ജോര്‍ജിനാണ് ഷെയിന്‍ കത്ത് അയച്ചത്. ബാക്കി നല്‍കാനുള്ള തുക കൈപ്പറ്റാതെ തന്നെ സിനിമ പൂര്‍ത്തിയാക്കാന്‍ തയാറാണെന്ന് ഷെയിന്‍ കത്തില്‍ പറഞ്ഞു. 

Support Evartha to Save Independent journalism

ഇതോടെ ചലച്ചിത്ര രംഗത്ത് ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ വീണ്ടും സജീവമാകുകയാണെന്നാണ് വിവരം. നിലവില്‍ 24 ലക്ഷം രൂപയാണ് വെയില്‍ സിനിമയില്‍ അഭിനയിക്കുന്നതിന് ഷെയിന്‍ വാങ്ങിയത്. കരാര്‍ പ്രകാരം 40 ലക്ഷം രൂപ നല്‍കണം. എന്നാല്‍ ബാക്കി തരാനുള്ള പണം വേണ്ടെന്നും 24 ലക്ഷത്തിന് തന്നെ സിനിമ പൂര്‍ത്തിയാക്കാം എന്നുമാണ് ഷെയിന്‍ കത്തിലൂടെ പറഞ്ഞത്. 

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി ആലോചിച്ച് തീരുമാനം അറിയിക്കാമെന്ന് ജോബി ജോര്‍ജ് പറഞ്ഞു. വിവാദങ്ങളെ തുടര്‍ന്ന് മുടങ്ങിക്കിടന്നിരുന്ന ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് നടന്‍ ഷെയിന്‍ നിഗം നേരത്തേ പൂര്‍ത്തിയാക്കിയിരുന്നു. താരസംഘടനയായ അമ്മയുടെ നിര്‍ദ്ദേശപ്രകാരമാണ് ഷെയിന്‍ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയത്. ഒരാഴ്ച കൊണ്ടാണ് ഷെയിന്‍ സിനിമയുടെ ഡബ്ബിങ് പൂര്‍ത്തിയാക്കിയത്.