ശബരിമലകേസ്; യുവതി പ്രവേശനം സുപ്രിംകോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ എതിര്‍ക്കും

single-img
17 February 2020

ദില്ലി:ശബരിമലയില്‍ യുവതിപ്രവേശനത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ നിലപാടെടുക്കുമെന്ന് റിപ്പോര്‍ട്ട്. യുവതികള്‍ക്ക് ശബരിമലയിലുള്ള വിലക്ക് വിവേചനമല്ലെന്ന തീരുമാനമാണ് സര്‍ക്കാര്‍ സുപ്രീംകോടയെ അറിയിക്കുക. ആറ്റുകാല്‍ , ചക്കുളത്ത് കാവ്, കന്യാകുമാരി തുടങ്ങിയ ക്ഷേത്രങ്ങളിലെ ആചാര വൈവിധ്യങ്ങള്‍ ചൂണ്ടിക്കാണിച്ചാകും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത നിലപാട് വ്യക്തമാക്കുക.
ഈ ക്ഷേത്രങ്ങളിലെ വിലക്ക് ലിംഗവിവേചനമല്ല. ആചാരമാണ്. അത്തരം ആചാരങ്ങളെ ഒരു ജുഡീഷ്യല്‍ പരിശോധനയ്ക്ക് വിധേയമാക്കരുതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നാളെ സുപ്രീം കോടതിയില്‍ അറിയിക്കുമെന്നാണ് നിയമവൃത്തങ്ങള്‍ നല്‍കുന്ന സൂചന.ഇന്ന് നടന്ന വാദത്തിനിടെ ശിവക്ഷേത്രത്തിലെ ആചാരങ്ങളല്ല ദേവീക്ഷേത്രങ്ങളിലേതെന്ന് തുഷാര്‍ മേത്ത കോടതിയില്‍ പറഞ്ഞു.