ശബരിമല യുവതിപ്രവേശം; വിശാല ബെഞ്ചില്‍ വാദം തുടങ്ങി

single-img
17 February 2020

ഡല്‍ഹി:ശബരിമലയിലെ യുവതിപ്രവേശനം സംബന്ധിച്ച കേസില്‍ സുപ്രീം കോടതിയുടെ വിശാല ബെഞ്ചില്‍ വാദം തുടങ്ങി. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ഒന്‍പതംഗ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്.

ഇന്നു മുതല്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ വാദം തുടരും. പ്രധാനമായും ഏഴു ചോദ്യങ്ങളാണ് വിശാലബെഞ്ചിന്റെ പരിഗണനയിലുള്ളത്. പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിച്ച അഞ്ചംഗബെഞ്ച് ചേദ്യങ്ങള്‍ വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടുകയായിരുന്നു.

മത സ്വാതന്ത്ര്യത്തിന്റെ പരിധിയും വ്യാപ്തിയും, ധാര്‍മ്മികതയുടെ നിര്‍വചനം തുടങ്ങിയ ഏഴു ചോദ്യങ്ങളാണ് കോടതി പരിഗണി ക്കുക. പത്തു ദിവസത്തിനകം വാദം പൂര്‍ത്തിയാക്കാനാണ് ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശം. അതേസമയം കേസില്‍ ആചാര സംരക്ഷണത്തോടൊപ്പം നില്‍ക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.