ഏപ്രില്‍ ഒന്നിന് എൻപിആർ വിവരശേഖരണം ആരംഭിക്കും; തുടക്കം കുറിക്കുന്നത് രാഷ്ട്രപതിയില്‍ നിന്ന്

single-img
17 February 2020

കേന്ദ്ര സർക്കാർ നിർദ്ദേശപ്രകാരം ദേശീയ ജനസംഖ്യ രജിസ്റ്ററിന്‍റെ വിവരശേഖരണം ഏപ്രില്‍ ഒന്നിന് തന്നെ ആരംഭിക്കും. ന്യൂ ഡൽഹിയിലെ മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിൽ നടക്കുന്ന ആദ്യഘട്ട വിവരശേഖരണത്തിൽ രാജ്യത്തിന്‍റെ പ്രഥമ പൗരന്‍ കൂടിയായ രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ വിവരങ്ങളാണ് പട്ടികയിൽ ആദ്യം എൻറോൾ ചെയ്യുക തുടർന്ന് ഉപരാഷ്ട്രപതി എം വെങ്കയ്യ നായ്ഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുടെ വിവരങ്ങളും ശേഖരിക്കും.

അതിന് ശേഷം എന്‍പിആറിനെക്കുറിച്ചുള്ള ആശങ്കകള്‍ ഒഴിവാക്കാന്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉപരാഷ്ട്രപതിയും ജനങ്ങളെ അഭിസംബോധന ചെയ്യും. അതേസമയം, രജിസ്റ്ററിനായി മാതാപിതാക്കളുടെ ജനന സ്ഥലം, തീയതി എന്നീ വിവാദ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണമെന്ന് നിര്‍ബന്ധമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. നിലവിൽ ദേശീയ പൗരത്വ റജിസ്റ്ററുമായി സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ച കേരളവും ബംഗാളും കോണ്‍ഗ്രസ് ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളുമായും കേന്ദ്രസര്‍ക്കാര്‍ ആശയവിനിമയം നടത്തിവരികയാണ്.