നിര്‍ഭയാ കേസ് പ്രതികള്‍ക്ക് പുതിയ മരണവാറണ്ട്; മാര്‍ച്ച് 3ന് വധശിക്ഷ

single-img
17 February 2020

ദില്ലി: നിര്‍ഭയാ കേസിലെ പ്രതികള്‍ക്ക് പുതിയ മരണവാറണ്ട് പുറത്തിറക്കി ദില്ലി പട്യാലഹൗസ് കോടതി. മാര്‍ച്ച് മൂന്നിന് ആറ് മണിക്ക് പ്രതികളെ തൂക്കിലേറ്റുമെന്ന് വാറണ്ട് വ്യക്തമാക്കുന്നു. അഡിഷനല്‍ സെഷന്‍ ജഡ്ജ് ധര്‍മേന്ദര്‍ റാണയാണ് മരണവാറണ്ട ്പുറപ്പെടുവിച്ചത്. കേസില്‍ പ്രതികള്‍ക്ക് മൂന്നാംതവണയാണ് മരണവാറണ്ട് പുറപ്പെടുവിക്കുന്നത്. മുമ്പ് ജനുവരി 17നും ഫെബ്രുവരി ഒന്നും വധശിക്ഷ നടപ്പാക്കാനുള്ള വാറണ്ട് കോടതി പുറപ്പെടുവിച്ചിരുന്നു. പ്രതികളുടെ ദയാഹരജികളില്‍ തീരുമാനം വൈകിയതും മറ്റ് കോടതി നടപടികളും കാരണമാണ് വധശിക്ഷ നീണ്ടുപോയത്.