മോദിയേയും അമിത്ഷായേയും തീവ്രവാദികളെന്ന് വിളിച്ചു; മൗലാനയ്ക്കെതിരെ കേസെടുത്ത് പോലീസ്

single-img
17 February 2020

ലക്നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയേയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായേയും തീവ്രവാദികളെന്ന് വിശേഷിപ്പിച്ച മുസ്‌ലിം പുരോഹിതനെതിരെ കേസെടുത്ത് ഉത്തര്‍പ്രദേശ് പോലീസ്. മൗലാന തൗഖീര്‍ റാസ എന്നയാള്‍ക്കെതിരെയാണ് സംബാല്‍ പോലീസ് കേസെടുത്തത്. പൗരത്വഭേദഗതി നിയമത്തിനെതിരെ സ്ത്രീകളുടെ പ്രതിഷേധ യോഗത്തില്‍ പ്രസംഗത്തിനിടെ ഇന്നലെ രാത്രിയാണ് അദ്ദേഹം വിവാദ പരാമര്‍ശം നടത്തിയതെന്ന് പോലീസ് പറഞ്ഞു.

നരേന്ദ്രമോദിയും അമിത്ഷായും തീവ്രവാദികളാണെന്നും മുസ്‌ലിങ്ങളെല്ലാം ഗാന്ധി ഘാതകനായ നാഥുറാം വിനായക് ഗോഡ്‌സെയുടെ പാത പിന്തുടരുകയാണെങ്കിൽ രാജ്യത്ത് തികച്ചും വ്യത്യസ്തമായ ഒരു സാഹചര്യമാണ് ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞതായി സംബാര്‍ പൊലീസ് സുപ്രണ്ട് പറഞ്ഞു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗിക്ക് എതിരേയും അദ്ദേഹം രംഗത്തെത്തി.
യോഗി ആദിത്യനാഥിനെ വഞ്ചകനെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

റാസയ്‌ക്കെതിരെ ഐപിസി 504 (അപമാനകരമായ ഭാഷയുടെ മനപൂർവ്വം ഉപയോഗിക്കല്‍), 505 (ശത്രുത സൃഷ്ടിക്കുന്നതോ പ്രോത്സാഹിപ്പിക്കുന്നതോ ആയ പ്രസ്താവനകൾ, വിവിധവിഭാഗങ്ങള്‍ തമ്മില്‍ വിദ്വേഷത്തിന് ഇട്യയാക്കല്‍), 153 (കലാപത്തിന് കാരണമാകുന്ന തരത്തില്‍ പ്രകോപനം സൃഷ്ടിക്കല്‍) തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയതെന്ന് പോലീസ് സുപ്രണ്ട് മാധ്യമങ്ങളോട് പറഞ്ഞു.