ബെെക്കിൽ 100 കിലോമീറ്റർ സ്പീഡിൽ പാഞ്ഞ് ഫേസ്ബുക്ക് ലെെവ്: നിയന്ത്രണം നഷ്ടപ്പെട്ട് തലതകർന്ന് യുവാവിന് ദാരുണാന്ത്യം

single-img
17 February 2020

100 കിലോമീറ്റർ വേഗതിയിൽ ബെെക്കിൽ പാഞ്ഞുകൊണ്ട് ഫേസ്ബുക്ക് ലെെവ് ചെയ്ത യുവാവ് അപകടത്തിൽ മരിച്ചു. 24 കാരനായ യുവാവിനാണ് ലൈവ് വീഡിയോയ്ക്കിടെ ദാരുണാന്ത്യം സംഭവിച്ചത്. ചഞ്ചല്‍ ദിബോര്‍ എന്ന യുവാവിനാണ് ജീവന്‍ നഷ്ടമായത്. പശ്ചിമ ബംഗാളില്‍ ബുര്‍ദാന്‍ ജില്ലയില്‍ അന്ദാള്‍ എന്ന നഗരത്തിലാണ് സംഭവം. 

ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് തലയിടിച്ച് വീണ യുവാവിന്റെ തലയ്ക്ക് ഗുരുതര പരിക്കേറ്റു. എത്രയും വേഗം ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും യുവാവിന് ജീവന്‍ നഷ്ടമാകുകയായിരുന്നു. 

ബൈക്ക് ഓടിച്ചുകൊണ്ട് ഫേസ്ബുക്ക് ലൈവ് ചെയ്യുന്നതിനിടെയാണ് ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്.