കെഎഎസ് പരീക്ഷ: ഫെബ്രുവരി 22-ന് കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍ക്ക് അവധി

single-img
17 February 2020

കേരള അഡ്‍മിനിസ്ട്രേറ്റീവ് സര്‍വ്വീസ് (കെഎഎസ്) പരീക്ഷ നടക്കുന്ന സാഹചര്യത്തിൽ കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍ക്ക് ഫെബ്രുവരി 22-ന് പൊതുഅവധി പ്രഖ്യാപിച്ചു. കേരളത്തിലെ ഭൂരിപക്ഷം സ്കൂളുകളിലും കെഎഎസ് പരീക്ഷ നടക്കുന്ന സാഹചര്യത്തില്‍ അന്നേദിവസം അധ്യയനം തടസപ്പെടാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചതെന്നും പകരം പ്രവൃത്തി ദിനം എന്നാണെന്ന് പിന്നീട് വ്യക്തമാകുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിൽ അറിയിച്ചു.