കൊറോണ വൈറസല്ല മാംസഭുക്കുകളെ ഇല്ലാതാക്കാനെത്തിയ നരസിംഹ അവതാരം: ഹിന്ദുമഹാസഭ ദേശീയധ്യക്ഷന്‍

single-img
17 February 2020

ദില്ലി: ലോകമാകെ ജനങ്ങളെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസ് മാംസഭുക്കുകളെ ഇല്ലാതാക്കാന്‍ അവതരിച്ച നരസിംഹമാണെന്ന് ഹിന്ദുമഹാസഭ ദേശീയ അധ്യക്ഷന്‍ സ്വാമി ചക്രപാണി. കൊറോണ ഒരു വൈറസല്ല. മാംസഭുക്കുകളെ ശിക്ഷിക്കാന്‍ ജന്മമെടുത്ത അവതാരമാണ്. ചൈന സര്‍ക്കാര്‍ കൊറോണയുടെ വിഗ്രഹമുണ്ടാക്കി പ്രാര്‍ത്ഥിക്കുകയാണ് വേണ്ടത്. ഇനിമുതല്‍ ഒരു ജീവികളെയും കൊല്ലില്ലെന്ന് പ്രതിജ്ഞയെടുത്താന്‍ കൊറോണ അതിന്റെ ലോകത്തിലേക്ക് തന്നെ മടങ്ങിപോകുമെന്നും ചക്രപാണി പറഞ്ഞു.

സാധുജീവികളുടെ സംരക്ഷണത്തിന് എത്തിയ നരസിംഹ അവതാരമാണത്. മാംസം ഭക്ഷിക്കുന്നവരെ മരണം കാത്തിരിപ്പുണ്ടെന്ന സന്ദേശമാണ് കൊറോണനല്‍കുന്നതെന്നും അദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യക്കാര്‍ പശു സംരക്ഷകരായതിനാല്‍ കൊറോണയെ ഭയക്കേണ്ടതില്ലെന്നും ഹിന്ദുമഹാസഭ ദേശിയധ്ക്ഷന്‍ വ്യക്തമാക്കി.