റെയില്‍വേ സ്റ്റേഷനുകളിലെ സൗജന്യ വൈഫൈ ഇനിയില്ല

single-img
17 February 2020

ന്യൂദല്‍ഹി: റെയില്‍വേ സ്റ്റേഷനുകളിലെ സൗജന്യവൈഫൈ സേവനം നിര്‍ത്തലാക്കുന്നതായി ഗൂഗിള്‍. താങ്ങാവുന്ന നിരക്കില്‍ മെച്ചപ്പെട്ട മൊബൈല്‍ ഇന്റര്‍നെറ്റ് പ്ലാനുകള്‍ ലഭിക്കുന്നതിനാല്‍ ആളുകള്‍ ഇപ്പോള്‍ മൊബൈല്‍ ഡാറ്റയാണ് ഉപയോഗിക്കുന്നതെന്നും ഈ സാഹചര്യത്തില്‍ സൗജന്യ വൈഫൈ സേവനം നല്‍കുന്നത് റെയില്‍വേയ്ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും ഗൂഗിളിന്റെ ഇത് സംബന്ധിച്ച അറിയിപ്പില്‍ പറയുന്നു.

അഞ്ച് വര്‍ഷം മുന്‍പാണ് റെയില്‍വേയില്‍ ഗൂഗിളിന്റെ സൗജന്യ വൈഫൈ സേവനം ആരംഭിക്കുന്നത്. രാജ്യത്ത് 5600 റെയില്‍വേ സ്റ്റേഷനുകളില്‍ ഈ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയ്ക്ക് പുറമെ സമാന പദ്ധതി നിലവിലുള്ള മറ്റ് രാജ്യങ്ങളിലും ഈ സേവനം അവസാനിപ്പിക്കുകയാണെന്ന് ഗൂഗിള്‍ എന്‍ബിയു സിഇഒ സീസര്‍ ഗുപ്ത അറിയിച്ചു.