പോലീസ് മേധാവിക്ക് ചെലവഴിക്കാവുന്ന തുക അഞ്ച് കോടി രൂപയായി ഉയർത്തി; നടപടി ബെഹ്റയുടെ നിരന്തര ആവശ്യം പരി​ഗണിച്ച്

single-img
17 February 2020

തിരുവനന്തപുരം : പോലീസ് മേധാവിക്ക് ഉപയോഗിക്കാൻ കഴിയുന്ന ഫണ്ട് അഞ്ച് കോടിയായി ഉയർത്തി സർക്കാർ ഉത്തരവ്. രണ്ടു കോടി രൂപയിൽ നിന്നാണ് തുക അ‍ഞ്ച് കോടിയായി കുത്തനെ കൂട്ടിയത്. ജനുവരി 18 നാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്. ലോക്നാഥ് ബെഹ്റ ആറ് തവണ ആവശ്യപ്പെട്ടതോടെയാണ് നടപടി. സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്ന പൊലീസ് വകുപ്പിലെ അഴിമതി ആരോപണങ്ങള്‍ വിവാദമാവുന്നതിനിടെയാണ് ഈ സർക്കാർ നടപടിയും പുറത്തുവരുന്നത്.

പൊലീസ് നവീകരണത്തിനെന്ന പേരിലാണ് ഫണ്ട്. 2013ല്‍ ഒരു കോടി രൂപയായിരുന്ന ഫണ്ട് 2015ലാണ് രണ്ട് കോടി രൂപയായി ഉയര്‍ത്തിയത്. പിന്നാലെയാണ് 2020ല്‍ ഈ തുക കുത്തനെ ഉയര്‍ത്തിക്കൊണ്ടുളള ഉത്തരവും പുറത്തുവന്നിരിക്കുന്നത്.നവീകരണ ഫണ്ട് വിനിയോഗത്തിലെ ക്രമക്കേടുകളായിരുന്നു സിഎജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നത്.