പൗരത്വ പ്രതിഷേധം; മഗ്‌സസെ അവാര്‍ഡ് ജേതാവായ സന്ദീപ് പാണ്ഡെ അറസ്റ്റില്‍

single-img
17 February 2020

ലഖ്‌നൗ: പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച മഗ്‌സസെ അവാര്‍ഡ് ജേതാവായ സന്ദീപ് പാണ്ഡെയെ പോലിസ് അറസ്റ്റ് ചെയ്തു. സാമൂഹ്യപ്രവര്‍ത്തകനായ സന്ദീപ് പാണ്ഡെ പൗരത്വഭേദഗതി നിയമത്തിനെതിരെ ആദ്യം മുതല്‍ക്കെ പ്രതിഷേധരംഗത്തുള്ള സാമൂഹ്യപ്രവര്‍ത്തകനാണ്. പൗരത്വഭേദഗതിയെ വിമര്‍ശിച്ച് നോട്ടീസുകള്‍ വിതരണം ചെയ്യുന്നതിനിടെ അദേഹത്തെയും ഒന്‍പത് പേരെയും പോലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു.രണ്ട്മാസമായി ലഖ്‌നൗ ക്ലോക്ക് ടവറില്‍ പ്രതിഷേധവേദിയിലെ സ്ഥിരം സാന്നിധ്യമാണ് അദേഹം.