ഇറാക്കിലെ അമേരിക്കൻ എംബസിക്കു നേരെ റോക്കറ്റ് ആക്രമണം: പിന്നിൽ ഇറാൻ?

single-img
16 February 2020

ഇറാഖ് തലസ്ഥാനമായ ബഗ്ദാദിലെ അമേരിക്കൻ എംബസിക്ക് നേരെ റോക്കറ്റ് ആക്രമണം നടന്നു. ഇന്ന് പുലര്‍ച്ചയോടെയുണ്ടായ ആക്രമണത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എംബസിക്ക് സമീപം നിരവധി റോക്കറ്റുകള്‍ പതിച്ചതായി യുഎസ് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. 

ഇറാനുമായുള്ള ബന്ധം വഷളായതിന് പിന്നാലെ ബഗ്ദാദിലെ യുഎസ് എംബസിക്ക് ഭീഷണി നിലനിന്നിരുന്നു. വിദേശ രാജ്യങ്ങളുടെ എംബസികൾ ഉൾപ്പെട്ട ബഗ്ദാദിലെ ഗ്രീന്‍ സോണില്‍ അതീവസുരക്ഷാ മേഖലയിലാണ് റോക്കറ്റുകള്‍ പതിച്ചത്. ഇ

ഇറാഖിലെ യുഎസ് സൈനികരേയും എംബസിയും ലക്ഷ്യമിട്ട് ഒക്ടോബറിന് ശേഷമുണ്ടാകുന്ന 19-ാമത്തെ ആക്രമണമാണിത്. എന്നാൽ എത്ര റോക്കറ്റുകള്‍ പതിച്ചെന്ന് വ്യക്തമല്ല. ഗ്രീന്‍ സോണിന് സമീപം വിമാനം ചുറ്റിക്കറങ്ങുന്നതും ഇവിടെ നിന്ന് വൻ മുഴക്കം കേട്ടതായും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.