ബിജെപിയുടെ വര്‍ഗീയ ഭാഷയുമായി ബിഹാര്‍ തെരഞ്ഞെടുപ്പിന് വരരുത്: താക്കീതുമായി രാംവിലാസ് പസ്വാന്‍

single-img
16 February 2020

ദില്ലി: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വര്‍ഗീയ പ്രസംഗങ്ങള്‍ വന്‍ തിരിച്ചടിയായെന്ന വിലയിരുത്തലുകള്‍ വന്നുകൊണ്ടിരിക്കെ, ഇത്തരത്തിലുള്ള പ്രസ്താവനകളും പരാമര്‍ശങ്ങളുമായി ബിഹാര്‍ തെരഞ്ഞെടുപ്പിനെത്തരുതെന്ന് താക്കീത് നല്‍കിയിരിക്കുകയാണ് കേന്ദ്രമന്ത്രി രാംവിലാസ് പസ്വാന്‍. ദില്ലിയില്‍ ചെയ്ത പോലെ വര്‍ഗീയ പരാമര്‍ശങ്ങള്‍ ബിജെപി ബിഹാര്‍ തെരഞ്ഞെടുപ്പില്‍ നടത്തരുതെന്നാണ് എല്‍ജെപിയ്ക്ക് വേണ്ടി പസ്വാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ബിഹാര്‍ തെരഞ്ഞെടുപ്പിന് ഇനി എട്ടുമാസം മാത്രമാണ് ബാക്കി. പ്രാദേശിക വിഷയങ്ങള്‍ പ്രചരണ ആയുധമാക്കിയാല്‍ മതി. വര്‍ഗീയ ഭാഷകള്‍ നിയന്ത്രിക്കപ്പെടണമെന്നും രാംവിലാസ് പസ്വാന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഷഹീന്‍ബാഗിലെ ഗോലി മാരോ സാലോ കോ എന്ന ബിജെപി പ്രവര്‍ത്തകരുടെ മുദ്രാവാക്യം ദില്ലിയില്‍ തിരിച്ചടിയായെന്ന് അമിത്ഷാ അഭിപ്രായപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് രാംവിലാസ് പസ്വാന്റെ പ്രതികരണം.