പതിനേഴാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തില്‍ കാളിയന്‍ ഒരുങ്ങുന്നു; ചിത്രത്തിലേക്ക് അഭിനേതാക്കളെ ക്ഷണിച്ച് പൃഥ്വിരാജ്

single-img
16 February 2020

പതിനേഴാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന വീരനായക സിനിമയാണ് കാളിയന്‍. പൃഥ്വിരാജ് നായകനാകുന്ന ഈ ബഹുഭാഷാ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു. 300ഓളം അവസരങ്ങളാണ് ചിത്രത്തിലുള്ളത്.നവാഗതനായ എസ് മഹേഷാണ് സംവിധായകന്‍.

സ്ത്രീ പുരുഷ ഭേദമെന്യേ ഏഴിനും എഴുപതിനും പ്രായമുള്ളവര്‍ക്ക് ചിത്രത്തിലേക്ക് അപേക്ഷിക്കാം. സമീപകാലത്തെടുത്ത ഫോട്ടോകള്‍ അടക്കമുള്ള അപേക്ഷ www.kaaliyan.com എന്ന വെബ്‌സൈറ്റിലൂടെ മാര്‍ച്ച് 15നകം സമര്‍പ്പിക്കണം.

കാളിയനിലേക്ക് അഭിനേതാക്കളെ ആവശ്യമുണ്ടെന്ന പോസ്റ്റ് പൃഥ്വിരാജാണ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്.ഇതിഹാസത്തിന്റെ ഭാഗമാകാം എന്നായിരുന്നു പൃഥ്വിരാജിന്റെ കുറിപ്പ്.

We are dreaming big! And we want you to be part of that dream! The #Kaaliyan casting call. Come, join the epic! 😊Visit www.kaaliyan.com for submitting your application! Kaaliyan

Posted by Prithviraj Sukumaran on Saturday, February 15, 2020