ഷഹീന്‍ബാഗ് സമരക്കാര്‍ അമിത് ഷായുടെ വീട്ടിലേക്ക് നടത്താനിരുന്ന റാലിക്ക് അനുമതി നിഷേധിച്ച് പൊലീസ്

single-img
16 February 2020

ഡല്‍ഹി: ഷഹീന്‍ ബാഗ് സമരക്കാരുടെ നേതൃത്വത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വീട്ടിലേക്ക് നടത്താനിരുന്ന റാലിക്ക് പൊലീസ് അനുമതി നിഷേധിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ ജാഥ നടത്താനായിരുന്നു സമരസമിതിയുടെ തീരുമാനം.

പൗരത്വ നിയമത്തില്‍ ആശങ്കയുള്ളവരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അമിത്ഷാ വ്യക്തമാക്കിയിരുന്നു. ഒരു ചാനല്‍ ചര്‍ച്ചയിലാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. ഈ പ്രസ്താവന വിശ്വസിച്ച് ചര്‍ച്ചക്ക് തയ്യാറാണെന്ന് സമരക്കാരും നിലപാടെടുത്തു.

സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നടത്താനിരുന്ന ജാഥയ്ക്കാണ് പൊലീസ് അനുമതി നിഷേധിച്ചത്. എന്നാല്‍ രാജ്യത്തെ എലി്‌ലാ വിഭാഗക്കാര്‍ക്കു വേണ്ടിയാണ് സമരമെന്നും, എത്രകാലം വേണമെങ്കിലും സമരം തുടരാന്‍ തയ്യാറാണെന്നും സമരക്കാര്‍ പ്രതികരിച്ചു. ഷഹീന്‍ ബാഗില്‍ ഗതാഗതം തടസപ്പെടുത്തിയിരി ക്കുന്നത് സമരക്കാരല്ല പൊലീസാണെന്നും അവര്‍ പറഞ്ഞു.